യുഎസില്‍ ഒരു ഹിന്ദു ക്ഷേത്രം കൂടി ആക്രമിക്കപ്പെട്ടു. വാഷിങ്ടണ്‍ സംസ്ഥാനത്തെ കെന്റ് ക്ഷേത്രത്തിന്റെ ജനാലകള്‍ അടിച്ചുതകര്‍ക്കുകയും 'ഫിയര്‍ എന്ന് ചുമരുകളില്‍ എഴുതിവയ്ക്കുകയും ചെയ്തു.
ഈമാസം വാഷിങ്ടണ്‍ സംസ്ഥാനത്ത് ആക്രമിക്കപ്പെടുന്ന രണ്ടാമത്തെ ക്ഷേത്രമാണിത്. ക്ഷേത്രത്തില്‍ സുരക്ഷാ ക്യാമറകള്‍ ഇല്ലായിരുന്നു. സിയാറ്റിലില്‍ ഈ മാസം 15ന് ക്ഷേത്രം ആക്രമിക്കുകയും ചുമരുകളില്‍ 'ഗെറ്റ് ഒൌട്ട് എന്ന് എഴുതിവയ്ക്കുകയും ചെയ്തിരുന്നു.