ഇസ്ലാമിക രാജ്യമായി യുഎഇയില്‍ ഹിന്ദുക്കളുടെ ആരാധനാ കേന്ദ്രമായ ക്ഷേത്രം നിര്‍മ്മിക്കാന്‍ അനുമതി നല്‍കിയതിനെതിരെ കടുത്ത യാഥാസ്ഥികര്‍ രംഗത്തെത്തിയിരുന്നു. മുസ്ലീം രാഷ്ട്രമായ യുഎഇയില്‍ ക്ഷേത്രം നിര്‍മ്മിക്കാന്‍ അനുമതി നല്‍കിയതിനെ വിമര്‍ശിച്ച് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച സജീവമായതിനു പിന്നാലെ വിശദീകരണവുമായി ഭരണകൂടം ന്തന്നെ രംഗത്തെത്തി.
വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി വിദേശകാര്യ മന്ത്രി ഡോ. അന്‍വര്‍ ഗര്‍മാഷ് ആണ് രംഗത്തെത്തിയത്. മറ്റ് മതവിശ്വാസങ്ങളെയും സംസ്‌കാരങ്ങളെയും സഹിഷ്ണുതയോടെ കാണുന്ന രാജ്യമാണ് യുഎഇയെന്ന് ഡോ. അന്‍വര്‍ പറഞ്ഞു. പതിനെട്ടാം നുറ്റാണ്ട് മുതല്‍ ഹിന്ദു മതവിശ്വാസികളോട് വിശാലമായ കാഴ്ചപ്പാട് സ്വീകരിച്ചിട്ടുള്ള രാജ്യമാണ് യുഎഇ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പതിനെട്ടാം നൂറ്റാണ്ടില്‍ ഉണ്ടായിരുന്ന സഹിഷ്ണുത ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ എത്തുമ്പോള്‍ ഇല്ലാതാകേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
കച്ചവടത്തിനായി യുഎഇയില്‍ എത്തിയ ഇന്ത്യക്കാര്‍ക്കായി 1902 മുതല്‍ ദുബായില്‍ ഹിന്ദു ക്ഷേത്രമുണ്ട്. ഇസ്ലാമിക ഖിലാഫത്തിന്റെ ആസ്ഥാനമായിരുന്ന തുര്‍ക്കിയില്‍ പോലും താന്‍ ഹിന്ദു ക്ഷേത്രം കണ്ടിട്ടുണ്ട്. മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളായ മലേഷ്യയിലും ഇന്തോനേഷ്യയിലും ക്ഷേത്രങ്ങളുണ്ട്. സഹിഷ്ണുത ഇല്ലാത്ത നിലപാടുകളാണ് തീവ്രവാദം വളര്‍ത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.