പാക്കിസ്ഥാനില്‍ ഹിന്ദുക്കളായ കുട്ടികളെ തോക്കുധാരികള്‍ തട്ടിക്കൊണ്ടുപോയതായി റിപ്പൊര്‍ട്ട്. ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ ദേരയല്ല യാര്‍ മേഖലയിലുള്ള ഒരു സ്കൂളില്‍നിന്നും ബുധനാഴ്ച വൈകിട്ടാണ് ഹിന്ദുകുട്ടികളെ തോക്കുമായി എത്തിയ അജ്ഞാതര്‍ തട്ടിക്കൊണ്ടു പോയത്.
അഞ്ചിനും പത്തിനും ഇടയില്‍ പ്രായമുള്ള മൂന്ന് പെണ്‍കുട്ടികളേയും രണ്ട് ആണ്‍കുട്ടികളേയുമാണ് തട്ടിക്കൊണ്ടു പോയിരിക്കുന്നത്. കുട്ടികളെ സിന്ധ് പ്രവിശ്യയിലേക്കാണ് തട്ടിക്കൊണ്ടുപോയിരിക്കുന്നതെന്നാണ് സൂചന.
പ്രാദേശിക മാധ്യമാണ് വാര്‍ത്ത റിപ്പൊര്‍ട്ട് ചെയ്തിരിക്കുന്നത്. മുസ്ലീം ഭൂരിപക്ഷരാജ്യമായ പാക്കിസ്ഥാനില്‍ ന്യൂനപക്ഷ മതവിഭാഗങ്ങളിലെ കുട്ടികളെ തട്ടിക്കൊണ്ടു പോയി മതം മാറ്റുന്നത് സാധാരണമാണ്. പലപ്പോഴും സംഘര്‍ഷങ്ങളുണ്ടാക്കി ന്യൂനപക്ഷങ്ങളെ പീഡിപ്പിക്കാറുമുണ്ട്.