സ്‌കൂളില്‍ ക്ലാസ് തുടങ്ങുന്ന ഫസ്റ്റ് ബെല്ലിന് മുന്‍പ് അധ്യാപിക വിദ്യാര്‍ത്ഥിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടു; ഹൈസ്‌കൂള്‍ അധ്യാപിക അറസ്റ്റില്‍

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 22 മെയ് 2025 (12:19 IST)
സ്‌കൂളില്‍ ക്ലാസ് തുടങ്ങുന്ന ഫസ്റ്റ് ബെല്ലിന് മുന്‍പ് അധ്യാപിക വിദ്യാര്‍ത്ഥിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതിന് പിന്നാലെ ഹൈസ്‌കൂള്‍ അധ്യാപിക അറസ്റ്റിലായി. അമേരിക്കയിലെ ഫ്‌ളോറിഡയിലാണ് സംഭവം. റിവര്‍വ്യൂ ഹൈസ്‌കൂളിലെ അധ്യാപികയായ 27 കാരിയായ ബ്രൂക്ക് ആന്‍ഡേഴ്സണ്‍ ആണ് അറസ്റ്റിലായത്.  
 
വിദ്യാര്‍ത്ഥിയുമായി അധ്യാപിക മാസങ്ങളോളം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതായാണ് ലഭിക്കുന്ന വിവരം. മെയ് 16ന് രാവിലെ ആന്‍ഡേഴ്സണ്‍ സ്‌കൂളില്‍ വെച്ച് വിദ്യാര്‍ത്ഥിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതായി അധികൃതര്‍ക്ക് റിപ്പോര്‍ട്ട് ലഭിക്കുകയായിരുന്നു. ഇതിന് പിന്നാലെ ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. 
 
പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുമായി നിയമവിരുദ്ധമായ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിന് ആന്‍ഡേഴ്സണെതിരെ മൂന്ന് കുറ്റങ്ങള്‍ ചുമത്തി കേസെടുത്തു. ആന്‍ഡേഴ്സണും ഒരു വിദ്യാര്‍ത്ഥിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ ലഭിച്ചതിനെത്തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ അന്വേഷണം ആരംഭിച്ചു.
 
ലൈംഗികതയ്ക്ക് പ്രേരിപ്പിക്കുന്ന സന്ദേശങ്ങള്‍ അയച്ചാണ് അധ്യാപിക വിദ്യാര്‍ത്ഥിയുമായി ബന്ധം സ്ഥാപിച്ചത്. 2024 സെപ്റ്റംബറില്‍ അവരുടെ ബന്ധം ആരംഭിച്ചതായി വിദ്യാര്‍ത്ഥി ഉദ്യോഗസ്ഥരോട് പറഞ്ഞു. ആന്‍ഡേഴ്സന്റെ അറസ്റ്റിന് മുമ്പുള്ള ആഴ്ചകളില്‍ ഇവരുടെ ബന്ധം വഷളായെന്നാണ് ലഭിക്കുന്ന വിവരം. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍