2020മെയ്ക്കും 2021 മാര്‍ച്ചിനും ഇടയില്‍ കൊവിഡ് വന്ന് ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടവരില്‍ എട്ടില്‍ ഒരാള്‍ക്ക് ഹൃദയത്തില്‍ ഇന്‍ഫ്‌ളമേഷനെന്ന് പഠനം. കൊവിഡിന്റെ ദീര്‍ഘകാല പ്രശ്‌നങ്ങളെകുറിച്ചുള്ള പഠനത്തിലാണ് ഇക്കാര്യം ഉള്ളത്. നേച്വുറല്‍ മെഡിസിനിലാണ് പഠനം പ്രസിദ്ധപ്പെടുത്തിയിട്ടുള്ളത്. കൊവിഡ് മൂലം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടവരില്‍ കൂടുതലും ശരീരത്തില്‍ ഇന്‍ഫ്‌ളമേഷന്‍ ഉണ്ടെന്ന് പഠനത്തില്‍ പറയുന്നു. ഇത് ശരീരത്തില്‍ വിവിധ ഭാഗങ്ങളില്‍ വരുന്നു. ഹൃദയത്തെ പോലെ വൃക്കകളെയും ഇത് ബാധിക്കും.