ഗൂഗിള്‍ സിഇഒയുടെ ക്യൂറ അക്കൗണ്ടും ഹാക്ക് ചെയ്തു

Webdunia
തിങ്കള്‍, 27 ജൂണ്‍ 2016 (16:14 IST)
ഫേസ്ബുക്ക് സി ഇ ഒ മാര്‍ക്ക് സുക്കര്‍ബെര്‍ഗിന്റെ ട്വിറ്റര്‍ അക്കൗണ്ടിന് പിന്നാലെ ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈയുടെ ക്യൂറ അക്കൗണ്ടും ഹാക്ക് ചെയ്തു. ദിവസങ്ങള്‍ക്ക് മുമ്പാണ് സുക്കര്‍ബര്‍ഗിന്റെ ട്വിറ്ററും പിന്റേറസ്റ്റ് അക്കൗണ്ടും ഔവര്‍മൈന്‍ എന്ന ഹാക്കര്‍മാര്‍ ഹാക്ക് ചെയ്തത്. ഇവര്‍ ഹാക്ക് ചെയ്ത ശേഷം നിരവധി സന്ദേശങ്ങള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. 
 
ചോദ്യങ്ങളും ഉത്തരങ്ങളും ഉപദേശങ്ങളും പോസ്റ്റ് ചെയ്യുന്ന ഓണ്‍ലൈന്‍ സൈറ്റാണ് ക്യൂറ. പിച്ചൈയുടെ ക്യൂറ അക്കൗണ്ട് ട്വിറ്ററുമായി ബന്ധിപ്പിച്ചിട്ടുള്ളതാണ്. ഹാക്കിംഗിനു ശേഷം '' സുരക്ഷാ സംവിധാനത്തിന്റെ കാര്യക്ഷമത പരീക്ഷിച്ചതാണ്, ഇത് വര്‍ദ്ധിപ്പിക്കാന്‍ ഔവര്‍മൈന്‍ സന്ദര്‍ശിക്കുക'' എന്ന സന്ദേശവും പോസ്റ്റ് ചെയ്തിട്ടുണ്ട്.
 
സെലിബ്രിറ്റികളുടെ അക്കൗണ്ടിന്റെ സുരക്ഷ പരിശോധിക്കുന്നതിനായി ഇനിയും ഹാക്കിംഗ് തുടരുമെന്നും  എന്നാല്‍ അക്കൗണ്ടില്‍ മാറ്റങ്ങളൊന്നും വരുത്തില്ലെന്നും ഹാക്കര്‍മാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
Next Article