തോക്കെടുത്ത് കളിക്കുന്നതിനിടയില്‍ പത്ത് വയസുകാരന്റെ കയ്യില്‍ നിന്ന് അബദ്ധത്തില്‍ വെടിയുതിര്‍ന്ന് ഒരാള്‍ മരിച്ചു. മറ്റൊരാളുടെ കാലിനാണ് വെടിയേറ്റത്. മുട്ട് പൂര്‍ണമായും തകര്‍ന്ന ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മരിച്ചയാളുടെ തലയ്ക്കാണ് വെടിയേറ്റത്. തല്‍ഷണം തന്നെ ഈയാള്‍ മരിക്കുകയായിരുന്നു.
പിതാവിന്റെ തോക്കെടുത്ത് കളിക്കുന്നതിനിടയിലാണ് വെടി പൊട്ടിയതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പിതാവിന്റെ കെട്ടിട നിര്‍മ്മാണ ജോലികള്‍ നടക്കുന്ന സ്ഥലത്ത് തോക്കുമായി പയ്യന്‍ എത്തുകയും അവിടെ കളിക്കുകയുമായിരുന്നു.