താടി വളര്‍ത്തിയതിന് യുവാവിന് ആറുവര്‍ഷം തടവ്

Webdunia
തിങ്കള്‍, 30 മാര്‍ച്ച് 2015 (18:29 IST)
ചൈനയില്‍ താടി വളര്‍ത്തിയതിന് യുവാവിന് ആറുവര്‍ഷം തടവ് ശിക്ഷ.ചൈനയിലെ സിങ്ജിയാങ് പ്രവിശ്യയിലാണ് സംഭവം. ജനവിഭാഗങ്ങളെ പ്രകോപിപ്പിക്കുന്ന രീതിയില്‍ പെരുമാറി എന്നതാണ് ഇയാള്‍ക്കെതിരെയുള്ള കുറ്റം ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇതിന് പുറമേ പര്‍ദ്ദ ധരിച്ചതിന് ഇയാളുടെ ഭാര്യയ്ക്ക്  രണ്ട് കൊല്ലം ശിക്ഷയും വിധിച്ചിട്ടുണ്ട്.
 
2010 മുതല്‍ താടി വളര്‍ത്തിയതിനാണ് പ്രാദേശിക കോടതി പ്രസ്തുത വ്യക്തിയെ ശിക്ഷിച്ചത്. മുസ്ലീം ഭൂരിപക്ഷ ചൈനീസ് പ്രദേശമായ സിന്‍ജിംഗ് പ്രവിശ്യയില്‍ ഉള്‍കൊള്ളുന്ന പ്രദേശമാണ് ഇത്. ഇവിടെ ഇവിടെ മത ചിഹ്നങ്ങളെ തുടച്ച് നീക്കുന്ന പ്രോജക്ട് ബ്യൂട്ടി എന്ന പദ്ധതി ചൈനീസ് ഭരണകൂടം നടപ്പിലാക്കിവരുകയാണ്. 

 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.