തൊഴിലിടങ്ങളിലെ സ്വര്‍ഗമായി '' ഗൂഗ്ള്‍ '' തെരഞ്ഞെടുക്കപ്പെട്ടു

Webdunia
വ്യാഴം, 11 ഡിസം‌ബര്‍ 2014 (16:31 IST)
ലോകത്ത് ഏറ്റവും സുഖകരമായി ജോലി ചെയ്യാന്‍ കഴിയുന്ന തൊഴിലിടമായി ‘ ഗൂഗ്ള്‍ ‍’ തെരഞ്ഞെടുക്കപ്പെട്ടു. മികച്ച തൊഴില്‍ സാഹചര്യം ഒരുക്കുകയും, ജോലിയും കുടുംബവും ഒരു പോലെ മുമ്പോട്ട് കൊണ്ടു പോകുന്നതിനും പറ്റിയ തൊഴിലിടമായിട്ടാണ് 2015ലെ ‘ജോലി ചെയ്യാന്‍ ഏറ്റവും സുഖമുള്ള ഇടം’ എന്ന അംഗീകാരം ഗൂഗിളിന് ലഭിച്ചത്. മൈക്രോ ബ്ളോഗിങ് സൈറ്റായ ട്വിറ്റര്‍ ആണ് രണ്ടാം സ്ഥാനത്ത്.

കുടുംബവും തൊഴിലും ഒരു പോലെ കൊണ്ടു പോകുന്നതിനും. മികച്ച തൊഴില്‍ സാഹചര്യം ഒരുക്കുകയും ചെയ്തതാണ് ഗൂഗിളിന് അംഗീകാരം വാങ്ങി നല്‍കിയത്. ഭാര്യമാരുടെ പ്രസവത്തിന് ഗൂഗ്ള്‍ പുരുഷ ജീവനക്കാര്‍ക്കും ‘പിതൃത്വാവധി’ നല്‍കുന്നതടക്കം തങ്ങള്‍ സര്‍വെയില്‍ കണ്ടത്തെിയെന്നും ഗ്ളാസ്ഡോര്‍ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം അഞ്ചാം സ്ഥാനത്തായിരുന്നു ഫേസ്ബുക്ക് ഇത്തവണ 13 സ്ഥാനത്തേക്ക് തള്ളപ്പെട്ടു. യുഎസ്, ബ്രിട്ടണ്‍ കേന്ദ്രീകരിച്ചുള്ള വെബ്സൈറ്റായ ഗ്ളാസ്ഡോര്‍ ആണ് ഈ സര്‍വെ നടത്തിയത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.