ബ്രിട്ടണില്‍ സ്‌ത്രീകള്‍ക്കു നേരെ അതിക്രമങ്ങള്‍ വര്‍ദ്ധിച്ചുവരുന്നുവെന്ന് റിപ്പോര്‍ട്ട്. ട്രേഡ് യൂണിയൻ കോൺഗ്രസും എവരിഡേ സെക്സിസം എന്ന വനിതാ അവകാശ സംഘടനയും സംയുക്തമായി നടത്തിയ സർവേയിലാണ് പെണ്‍കുട്ടികള്‍ നേരിടുന്ന ലൈംഗിക ചൂഷണങ്ങളെക്കുറിച്ച് വ്യക്തമാക്കുന്നത്.
18നും 65 നും ഇടക്ക് പ്രായമുള്ള 1533 സ്ത്രീകളാണ് സര്‍വേയില്‍ പങ്കെടുത്തത്. തൊഴില്‍ സ്ഥലത്തും പുറത്തുമായി ലൈംഗിക പീഡനങ്ങള്‍ ഏല്‍ക്കേണ്ടിവന്നിട്ടുണ്ടെന്ന് സ്‌ത്രീകള്‍ വ്യക്തമാക്കി. ജോലി സ്ഥാലത്തെ പീഡനങ്ങളെക്കുറിച്ച് 80 ശതമാനം സ്‌ത്രീകളും തൊഴിലുടമയോട് പരാതിപ്പെട്ടിട്ടില്ല. 25 ശതമാനം സ്ത്രീകള്‍ക്കും ലൈംഗിക ചുവയുള്ള സ്‌പര്‍ശനങ്ങള്‍ ഏല്‍ക്കേണ്ടിവന്നപ്പോള്‍ 75 ലൈംഗിക തമാശക്ക് ഇരയാകേണ്ടി വന്നു.
സര്‍വേ ഫലം ഭയപ്പെടുത്തുന്നതാണെന്ന് ട്രേഡ് യൂണിയൻ കോൺഗ്രസ് പ്രവർത്തക ആലീസ് ഹുഡ് വ്യക്തമാക്കി.
ലൈംഗിക തമാശ, ദ്വയാർത്ഥ പ്രയോഗങ്ങൾ, അശ്ലീല ചിത്രങ്ങളും വീഡിയോയും പ്രചരിപ്പിക്കുക, അനാവശ്യമായ സ്പർശങ്ങൾ എന്നിവയ്‌ക്കാണ് കൂടുതല്‍ പെണ്‍കുട്ടികളും ഇരയാകുന്നത്.