സെല്‍ഫി എടുത്ത യുവതി പുഴയില്‍ വീണു!

Webdunia
ശനി, 26 ജൂലൈ 2014 (16:25 IST)
സോഷ്യല്‍ മീഡിയ സൈറ്റുകള്‍ നിഘണ്ടുവിലേയ്ക്ക് നല്‍കിയ പദമാണ് സെല്‍‌ഫി. മൊബൈലില്‍ സ്വന്തം ചിത്രം എടുക്കുന്നതിന് പറയുന്ന ഓമനപ്പേര്. ഛത്തീസ്ഗഢില്‍ 22 കാരി സെല്‍‌ഫി എടുക്കാന്‍ നോക്കി പുഴയില്‍ വീണ് ഏഴു കിലോമീറ്ററോളം ഒഴുകിപ്പോയി.  ഭൂമിക എന്ന യുവതിയ്ക്കാണ് സെല്‍ഫി വിനയായത്.  
 
റായ്പൂരിലാണ് സംഭവം. അട്ടാരി ഗ്രാമത്തില്‍ സഹോദരിയോടൊപ്പം രാവിലെ പുഴക്കരയിലെത്തിയ ഭൂമിക കൈവശമുണ്ടായിരുന്ന മൊബൈലില്‍ ഖരൂണ്‍ പുഴക്കരയിലെ പാലത്തില്‍ നിന്നുകൊണ്ട്  സെല്‍ഫി എടുക്കുമ്പോള്‍ കാല്‍തെറ്റി പുഴയിലേക്ക് പതിക്കുകയായിരുന്നു. 
 
പുഴയിലേക്ക് വീണ ഭൂമിക ഏഴ് കിലോമീറ്ററോളം ഒഴുകിപ്പോയെങ്കിലും നല്ല ഒഴുക്കുണ്ടായിരുന്നതിനാല്‍ മുങ്ങിപ്പോകാതെ രക്ഷപെട്ടു. മൂന്നു മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഭൂമികയെ നാട്ടുകാര്‍ രക്ഷിച്ച് കരയ്ക്ക് എത്തിച്ചത്. v