പരസ്യങ്ങള്‍ നല്‍കാന്‍ കോടികളാണ് വമ്പന്‍ ബ്രാന്‍ഡുകള്‍ ചെലവഴിക്കുന്നത്. തങ്ങള്‍ ഏറെ പ്രതീക്ഷയോടെ വിപണിയില്‍ എത്തിക്കുന്ന വസ്തുക്കള്‍ക്ക് നല്ല പരസ്യം ആവശ്യമാണ് അതിനാല്‍ വന്‍ തോതിലുള്ള പണവും ഇതിനായി ചെലവഴിക്കാറുണ്ട്. എന്നാല്‍ കോടികള്‍ മുടക്കി ഇറക്കുന്ന പരസ്യങ്ങള്‍ ആരും മൈന്‍ഡ് ചെയ്യാതെ വന്നതോടെ റഷ്യയിലെ ഒരു കമ്പനി നടത്തിയ സാഹസം ആരെയും ഞെട്ടിക്കുന്ന തരത്തിലുള്ളതായിരുന്നു. അതിസുന്ദരികളായ പെണ്‍കുട്ടികളുടെ നിറഞ്ഞ മാറിടത്തില്‍ പരസ്യം നല്‍കിയാണ് റഷ്യന്‍ കമ്പനി പേരെടുത്തത്!
പെണ്‍കുട്ടികളുടെ മാറിടത്തില്‍ വിപണിയില്‍ ഇറക്കുന്ന വസ്തുക്കളുടെ ചിത്രവും പേരും നല്‍കിയാണ് പരസ്യം നല്‍കുന്നത്. ദിവസം ശരാശരി 88 ഡോളറാണ് പരസ്യം വഹിക്കുന്ന സ്‌ത്രീകള്‍ക്ക് നല്‍കുന്നത്. പരമാവധി 35 വാക്കുകളാണ് ഒരു പരസ്യത്തിന് അനുവദിച്ചിരിക്കുന്നത്. ഇതിനാവട്ടെ വെറും 10 ഡോളറാണ് ഒരു ദിവസത്തേക്ക് ഈടാക്കുന്നത്. പദ്ധതി വിജയിച്ചതോടെ കമ്പനി വമ്പന്‍ ഓഫീസും തുറന്നിരിക്കുകയാണ്. പരസ്യത്തിന്റെ രീതി ഇഷ്‌ടപ്പെട്ട് നിരവധി പ്രാദേശിക സ്‌ഥാപനങ്ങളാണ് കമ്പനിയെ സമീപിച്ചിരിക്കുന്നത്.
റഷ്യന്‍ കമ്പനിയുടെ പരീക്ഷണം വിജയിച്ചെങ്കിലും പരസ്യത്തിനോട് സമ്മിശ്ര പ്രതികരണങ്ങളുമുണ്ട്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലുംട്വിറ്ററിലും പിന്തുടരുക.