ഇസ്രയേല്‍ കൌമാരക്കാരുടെ കൊല: പിന്നില്‍ ഹമാസല്ലെന്ന് ഇസ്രയേല്‍ പൊലീസ് വക്താവ്

Webdunia
തിങ്കള്‍, 28 ജൂലൈ 2014 (15:28 IST)
ഇസ്രയേലിന്റെ ഗാസ ആക്രമണത്തിലേക്ക് നയിച്ച പ്രധാന കരണങ്ങളില്‍ ഒന്ന് ഹമാസ്  ഗിലാദ് ഷാര്‍, നഫ്താലി ഫ്രാങ്കല്‍, എയാല്‍ യിഫ്രാച്ച് എന്നീ ഇസ്രയേലി യുവാക്കളെ വധിച്ചു എന്നതായിരുന്നു. എന്നാല്‍ ഇവരെ വധിച്ചത്
ഹമാ‍സ് അല്ലെന്ന് ഇസ്രയേല്‍ പോലീസിലെ വിദേശമാധ്യമ വക്താവ് മിക്കി റോസന്‍ഫീല്‍ഡ്. ബിബിസി യോടാണ് മിക്കി റോസന്‍ഫീല്‍ഡ് വെളിപ്പെടുത്തല്‍ നടത്തിയരിക്കുന്നത്.

ഇതു സംബന്ധിച്ച് വിവരങ്ങള്‍ ബിബിസിയുടെ മാധ്യപ്രവര്‍ത്തകന്‍  ജോണ്‍ ഡെന്നീസാണ് ട്വിറ്റര്‍ സന്ദേശങ്ങളിലൂടെ മിക്കിയുടെ പ്രസ്താവനകള്‍ പുറത്തു വിട്ടത്. കൊലപാതകത്തിന് പിന്നില്‍ ഒറ്റപ്പെട്ട മറ്റേതെങ്കിലും സംഘടനയാകാനാണ് സാധ്യയെന്നാണ് മിക്കി റൊസ്ഫീല്‍ഡ് പറയുന്നു.നേരത്തെ കൊല്ലപ്പെട്ട യുവാക്കളുടെ  മൃതദേഹങ്ങള്‍ വെസ്റ്റ് ബാങ്കില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. ഇതേത്തുടര്‍ന്ന് കൗമാരക്കാരെ വധിച്ചത് ഹമാസാണെന്ന് ഇസ്രയേല്‍ പ്രധാന മന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ആരോപിച്ചിരുന്നു.