ചിലിയില്‍ സ്വകാര്യ ആവശ്യത്തിന് കഞ്ചാവ് വളര്‍ത്താന്‍ അനുമതി

Webdunia
ബുധന്‍, 8 ജൂലൈ 2015 (16:13 IST)
ചിലിയില്‍ ഇനിമുതല്‍ സ്വകാര്യ ആവശ്യത്തിനായി കഞ്ചാവ് വളര്‍ത്താം. കഞ്ചാവ് വളര്‍ത്താന്‍ അനുമതി നല്‍കുന്ന ബില്‍ ചിലി പാര്‍ലമെന്റിന്റെ അധോസഭ പാസാക്കി. പുതിയ നിയമപ്രകാരം ഒരു വീട്ടില്‍ പരമാവധി ആറ് ചെടികള്‍ വളര്‍ത്താന്‍ അനുവാദമുണ്ട്. 39 നെതിരെ 68 വോട്ടുകള്‍ക്കാണ് അധോസഭ ബില്ല് പാസാക്കിയത്.

ആരോഗ്യ കമ്മീഷന്റേയും സെനറ്റിന്റേയും അനുമതി ലഭിച്ചാല്‍ ബില്‍ നിയമമാകും. മുന്‍പ് ചിലിയില്‍ കഞ്ചാവ് വളര്‍ത്തുന്നതും വില്‍ക്കുന്നതും 15 വര്‍ഷം വരെ തടവ് ലഭിക്കുന്ന കുറ്റമായിരുന്നു.