മാലിയിൽ ഫ്രഞ്ച് വ്യോമാക്രമണം: 50 അൽ ഖ്വയ്‌ദ ഭീകരരെ വധിച്ചതായി ഫ്രഞ്ച് പ്രതിരോധ മന്ത്രി

ചൊവ്വ, 3 നവം‌ബര്‍ 2020 (14:10 IST)
ഫ്രാൻസിൽ ഇസ്ലാമിക് ഭീകരരുടെ തുടർച്ചയായ അക്രമങ്ങൾക്ക് തിരിച്ചടി നൽകി ഫ്രഞ്ച് പ്രത്യാക്രമണം. വെള്ളിയാഴ്‌ച്ച നടത്തിയ വ്യോമാക്രമണത്തിൽ 50 അൽ ഖ്വയ്‌ദ ഭീകരരെ വധിച്ചതായി ഫ്രാൻസ് അറിയിച്ചു. ബുർക്കിനോ ഫാസോ, നൈഗർ അതിർത്തിയിലാണ് അക്രമണം നടത്തിയതെന്ന് ഫ്രഞ്ച് പ്രതിരോധ മന്ത്രി ഫ്ലോറൻസ് പാർലെ പറഞ്ഞു.
 
ഫ്രാൻസിന്റെ നേതൃത്വത്തിൽ ബാർഖാന ഫോഴ്‌സാണ് അക്രമണം നടത്തിയത്. ഭീകരരിൽ നിന്നും വൻ തോതിൽ ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. നാല് ഭീകരരെ പിടികൂടി. രണ്ട് മിറാഷ് ജെറ്റുകളും ഒരു ഡ്രോണുമാണ് ആക്രമണത്തിനെത്തിയത്. അൽ ഖ്വയിദയുമായി ബന്ധമുള്ള അൻസാറുൽ ഇസ്ലാം ഗ്രൂപ്പിലെ ഭീകരരെയാണ് വധിച്ചത്. ഭീകരർ അക്രമണത്തിന് സജ്ജരാകുന്നുവെന്ന് ഡ്രോൺ നിരീക്ഷണത്തിൽ നിന്നും വ്യക്തമായതിനെ തുടർന്നാണ് ആക്രമണം നടത്തിയതെന്ന് ഫ്രാൻസ് പ്രതിരോധമന്ത്രി വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍