മുസ്ലീം സമൂഹത്തെ അപമാനിച്ച ഫ്രാൻസിനായി കളിക്കില്ലെന്ന് പോഗ്‌ബ, സത്യമെന്ത്?

ചൊവ്വ, 27 ഒക്‌ടോബര്‍ 2020 (13:00 IST)
ഫ്രാൻസിൽ അടുത്തിടെ ഒരു ചരിത്രാധ്യാപകനെ മതഭീകരവാദികൾ കൊലപ്പെടുത്തിയ സംഭവം ലോകമാകമാനം വലിയ ചർച്ചയായിരുന്നു. ഈ സംഭവത്തെ ഇസ്ലാമിക ഭീകരാക്രമണം എന്നാണ്  ഫ്രഞ്ച് പ്രസിഡന്റായ ഇമ്മാനുവേൽ മാക്രോൺ വിശേഷിപ്പിച്ചത്. അതേസമയം ഫ്രഞ്ച് പ്രസിഡന്റിന്റെ ഈ പ്രതികരണം രാജ്യത്തെ മുസ്ലീം സമൂഹത്തെ ഒന്നടങ്കം അപമാനിക്കുന്നതാണെന്ന് വിമർശനം ഉയർന്നിരുന്നു.
 
മാക്രോണിന്റെ പരാമർശത്തിന്റെ പശ്ചാത്തലത്തിൽ ഫ്രാൻസിനായി ഇനി അന്താരാഷ്ട്ര ഫുട്‌ബോളിൽ ഫ്രഞ്ച് സൂപ്പർതാരമായ പോൾ പോഗ്‌ബ കളിക്കില്ലെന്ന് പ്രഖ്യാപിച്ചതായി റിപ്പോർട്ടുകൾ വന്നിരുന്നു. ഗ്വിനിയൻ വംശജനായ പോൾ പോഗ്‌ബ സംഭവത്തില് പ്രതിഷേധിച്ച് ഫ്രാൻസിനായി ഇനി ഫുട്‌ബോൾ കളിക്കില്ലെന്ന വാർത്ത ആദ്യം കൊടുത്തത് മിഡിൽ ഈസ്റ്റിൽ നിന്നുള്ള മാധ്യമങ്ങളായിരുന്നു. തുടർന്ന് സൺ അടക്കമുള്ള ഇംഗ്ലീഷ് മാധ്യമങ്ങളും ഇതേറ്റെടുത്തിരുന്നു. ഇപ്പോളിതാ തന്റെ പേരിൽ വന്ന വാർത്തകളെ തള്ളിപറഞ്ഞിരിക്കുകയാണ് സൂപ്പർതാരം.
 

pic.twitter.com/k6caKkUzid

— Paul Pogba (@paulpogba) October 26, 2020
ട്വിറ്ററിലൂടെയാണ് തന്റെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്ന് പോഗ്‌ബ തന്നെ വ്യക്തമാക്കിയിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍