ചരിത്രത്തിലേക്ക് ഒരു യാത്ര; ക്ഷണം സ്വീകരിച്ച ഫ്രാന്‍സിസ് മാര്‍പാപ്പ ക്യുബയിലേക്ക്

Webdunia
വ്യാഴം, 23 ഏപ്രില്‍ 2015 (12:19 IST)
ജോണ്‍ പോള്‍ രണ്ടാമനും ബെനഡിക്ട് പതിനാറാമനും ശേഷം കമ്മ്യുണിസ്റ്റ് രാജ്യമായ ക്യുബ സന്ദര്‍ശിക്കാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയും. ക്യുബന്‍ ഭരണകൂടത്തിന്റെയും മെത്രാന്‍സമിതിയുടെയും ക്ഷണത്തെ തുടര്‍ന്ന് വരുന്ന സെപ്തംബറില്‍ മാര്‍പാപ്പ ക്യുബ സന്ദര്‍ശിക്കുമെന്ന് വത്തിക്കാന്‍ വ്യക്തമാക്കി. അതേസമയം, അദ്ദേഹത്തിന്റെ സന്ദര്‍ശനം എത്രദിവസം നീണ്ടുനില്‍ക്കുമെന്ന് വ്യക്തമാക്കാന്‍ സാധിക്കില്ലെന്ന് വത്തിക്കാന്‍ വക്താവ് ഫാ ഫെഡെറികോ ലോബര്‍ദി പറഞ്ഞു.

യുഎസ് സന്ദര്‍ശനത്തിന് മുന്നോടിയായാണ് പോപ്പ് ക്യൂബയിലെത്തുന്നത്. ക്യൂബയില്‍ നിന്നും വാഷിംഗ്ടണിലെത്തുന്ന പോപ്പ് ഫ്രാന്‍സിസ് ന്യൂയോര്‍ക്ക്, ഫിലാഡല്‍ഫിയ എന്നിവിടങ്ങളിലും സന്ദര്‍ശനം നടത്തും. യു.എസ് കോണ്‍ഗ്രസിന്റെ സംയുക്ത സമ്മേളനത്തിലും പോപ്പ് പ്രസംഗിച്ചേക്കും.

പോപ്പ് എത്തുമെന്ന് വ്യക്തമായതോടെ ക്യുബയില്‍ അദ്ദേഹത്തിനെ സ്വീകരിക്കാന്‍ വന്‍ ഒരുക്കങ്ങളാണ് നടത്തുന്നത്. ഭരണകൂടവും മെത്രാന്‍സമിതിയും സംയുകതമായിട്ടായിരിക്കും അദ്ദേഹത്തെ സ്വീകരിക്കാനുള്ള തീരുമാനങ്ങള്‍ കൈക്കൊള്ളുക.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.