വിവാഹ ദിവസം തന്നെ ഭാര്യയും ഭര്‍ത്താവും തമ്മിലടിച്ച് പിരിഞ്ഞു. വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവില്‍ നടന്ന പ്രണയവിവാഹമാണ് ആദ്യ രാത്രിയിലെ ആവേശത്തില്‍ അവസാനിച്ചത്. ഭാര്യയുടെ വിവാഹവസ്ത്രം വേഗത്തിൽ അഴിച്ചു മാറ്റാൻ കഴിയാത്തതിൽ ക്ഷുഭിതനായ ഭർത്താവ് ഗാവിൻ ഗോൾലൈറ്റ്‌ലി (29) ഭാര്യയായ എമി ഡാസനെ (22) മര്‍ദ്ദിച്ചതാണ് വിവാഹമോചനത്തില്‍ കലാശിച്ചത്.
വടക്കു കിഴക്കൻ ലണ്ടനിലാണ് സംഭവം നടന്നത്. വര്‍ഷങ്ങളായി എമി ഡാസനും, ഗാവിൻ ഗോൾലൈറ്റ്‌ലിയും പ്രണയത്തിലായിരുന്നു. പ്രണയത്തിന്റെ ആവേശത്തില്‍ വിവാഹത്തിന് മുമ്പ് തന്നെ ഇവര്‍ക്ക് ഒരു കുട്ടി പിറക്കുകയും ചെയ്‌തു. തുടര്‍ന്ന് കഴിഞ്ഞ ആഗസ്റ്റിലാണ് ഇരുവരും വിവാഹം കഴിച്ചത്. ആദ്യരാത്രിയുടെ ആവേശത്തില്‍ ഹോട്ടൽ മുറിയിലെത്തിയ ഇരുവരും നല്ല മൂഡിലായിരുന്നു. എന്തിനും തയാറായി നിന്ന ഗോൾലൈറ്റ്‌ലി ഡാസന്റെ വിവാഹവസ്ത്രം വേഗത്തിൽ അഴിച്ചു മാറ്റാൻ ശ്രമിക്കുകയായിരുന്നു. ആവേശത്തിന്റെ കൊടുമുടിയില്‍ നില്‍ക്കവെ ഭാര്യയെ നഗ്നയാക്കാന്‍ സാധിക്കാതിരുന്നതിനെ തുടര്‍ന്ന് ക്ഷുഭിതനായ ഗോൾലൈറ്റ്‌ലി ഡാസനെ മർദ്ദിക്കുകയായിരുന്നു.
ഗോൾലൈറ്റ്‌ലി ഡാസന്റെ നെറ്റിയിലും പുരികത്തിലും മുഷ്ടി ചുരിട്ടി ഇടിക്കുകയും നെഞ്ചിലും മർദ്ദിക്കുകയും ചെയ്തു. പിന്നീട് കട്ടിലിൽ നിന്ന് എടുത്ത് തറയിലേക്ക് എറിയുകയും ചെയ്‌കയായിരുന്നു. മുറിയില്‍ നിന്ന് ഇറങ്ങിയോടിയ ഡാസന്‍ ഹോട്ടല്‍ അധികൃതരെ വിവരമറിയിക്കുകയും പൊലീസിനെ വിളിക്കുകയുമായിരുന്നു. തുടര്‍ന്ന് പൊലീസെത്തി ഗാവിൻ ഗോൾലൈറ്റ്‌ലിയെ അറസ്‌റ്റ് ചെയ്‌ത് കൊണ്ടു പോകുകയായിരുന്നു.
സംഭവം കോടതിയിലെത്തിയപ്പോള്‍ ഗോൾലൈറ്റ്‌ലി മാപ്പ് പറയുകയും ആ സമയം താൻ ലഹരി മരുന്നിന്റെപിടിയിലായിരുന്നെന്നും കോടതിയില്‍ പറഞ്ഞെങ്കിലും ഭാര്യയെ ദേഹോപദ്രവം ഏൽപ്പിച്ചതിന് കോടതി ഗാവന് 200 പൗണ്ട് പിഴ വിധിച്ചു. ഇതോടൊപ്പം രണ്ടു വർഷത്തെ നിർബന്ധിത സാമൂഹ്യ സേവനവും വിധിച്ചു. പിഴ കൂടാതെ 85 പൗണ്ട് ചെലവിനത്തിലും 60 പൗണ്ട് സർച്ചാർജ്ജായും ഡാസന് നൽകണം. അതേസമയം ഗാവന് ലഭിച്ച് ശിക്ഷ കുറഞ്ഞുപോയെന്നാണ് ഡാസൻ പറയുന്നത്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലുംട്വിറ്ററിലും പിന്തുടരുക.