വളര്‍ത്തുനായ വീടിന് തീയിട്ടു; താമസക്കാര്‍ രക്ഷപ്പെട്ടു!

Webdunia
ശനി, 31 മെയ് 2014 (12:32 IST)
വളര്‍ത്തുനായ കുസൃതി കാണിച്ചാല്‍ വീട് കത്തുമെന്ന് ലണ്ടണ്‍കാര്‍ക്ക് ഇപ്പോള്‍ മനസിലായി. ലണ്ടണിലെ ഹാര്‍ട്ടണ്‍ പൂളിന് സമീതത്തുള്ള വീട്ടില്‍ വളര്‍ത്തുനായ കാണിച്ച കുസൃതി മൂലം കത്തിയത് വീടിന്റെ അടുക്കള. തീപിടിക്കുന്നത് താമസക്കാര്‍ തുടക്കത്തിലെ അറിഞ്ഞതു കൊണ്ട് വീടിനു വീട്ടുകാര്‍ക്കു കാര്യമായൊന്നു പറ്റിയില്ല എന്ന ആശ്വാസം മാത്രം.

പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു സംഭവം. പൊരിച്ച ഇറച്ചി വീട്ടുടമസ്ഥണ്‍ ഇലക്ട്രിക് അടുപ്പിനു സമീപം വച്ചതാണ് പ്രശ്നമായത്. നായ എപ്പോഴും നായ തന്നെ. അത് ഇന്ത്യയിലായാലും ലണ്ടണിലായാലും. ഇറച്ചിയുടെ മണം കിട്ടിയതോടെ അത് സ്വന്തം വര്‍ഗ സ്വഭാവം കാണിച്ചു.

ഇറച്ചി എടുക്കാനായി നായ അടുപ്പിനുമുകളിലേക്ക് ചാടിക്കയറി. ഈ സമയം അതിന്റെ ശരീരം തട്ടി അടുപ്പിന്റെ നോബ് തിരിയുകയും അത് പ്രവര്‍ത്തിച്ചുതുടങ്ങുകയും ചെയ്തു. ഈ ആടുപ്പ് ചൂടുപിടിച്ചാണ് അടുക്കള കത്താന്‍ തുടങ്ങിയത്.

എന്തോ കരിഞ്ഞുനാറുന്നഗന്ധം ശ്വസിച്ച വീട്ടമ്മ ഉറങ്ങിക്കിടക്കുകയായിരുന്ന എല്ലാവരെയും വിളിച്ചുണര്‍ത്തി. അവരുടെ പരിശോധനയില്‍ അടുക്കളയില്‍നിന്നാണ് ഗന്ധം എന്നുമനസിലായി. അടുക്കളയില്‍ കനത്ത പുകയായിരുന്നു.

ഉടണ്‍തന്നെ അഗ്നിശമനസേനയെത്തി തീയണച്ചു. കാര്യമായ ഒരു നാശനഷ്ടവും ഉണ്ടായിട്ടില്ല. വീട്ടിലെ ഫയര്‍ അലാറം രണ്ടാഴ്ചമുമ്പ് പ്രവര്‍ത്തനരഹിതമായിരുന്നു. അതും ശരിയാക്കിയശേഷമാണ് അഗ്നിശമന സേന മടങ്ങിയത്. പക്ഷെ നായയെ എന്തു ചെയ്യണമെന്ന കാര്യത്തില്‍ മാത്രമാണ് വീട്ടുകാര്‍ക്ക് സംശയം ബാക്കിയുള്ളത്.