ആഴ്ചയിൽ വെറും നാല് ദിവസം മാത്രം ജോലി, അതും ദിവസവും ആറ് മണിക്കൂർ, ജനങ്ങളെ ഞെട്ടിച്ച് യുവ പ്രധാനമന്ത്രി

Webdunia
ബുധന്‍, 8 ജനുവരി 2020 (20:00 IST)
ജോലി ദിവസവും പ്രവർത്തന സമയവും കൂട്ടാൻ അലോചിക്കുന്ന ലോകത്തെ തന്നെ അമ്പരപ്പിച്ചിരിക്കുകയാണ് ഫിൻലാൻഡിന്റെ യുവ പ്രധാനമന്ത്രി സന മരീൻ. 34 വയസുള്ള സന മരിൻ ലോകത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയാണ്. ഒരു 34കാരി ഫിൻലാൻഡ് പ്രധാന്ത്രിയായപ്പോൾ തന്നെ ലോകം ഒന്ന് ഞെട്ടിയതാണ്. ഇപ്പോൾ ആ പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തെ ഫിൻലാൻഡുകാർ ആവേശത്തോടെയും ലോകം അത്ഭുതത്തോടെയും നോക്കി കാണുകയാണ്.
 
ദിവസേന ആറുമണിക്കൂർ വീതം ആഴ്ചയിൽ നാലുദിവസം മാത്രം ജോലി സമയം നടപ്പിലാക്കുകയാണ് തന്റെ ലക്ഷ്യം എന്നാണ് സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടിയുടെ 120ആം വാർഷിക സമ്മേളനത്തിൽ സന മരീൻ പ്രഖ്യാപിച്ചത്. ജോലി സമയം കുറക്കുന്നതിലൂടെ തൊഴിലാളികൾക്ക് തങ്ങളുടെ കുടുംബത്തോടൊപ്പം കൂടുതൽ സമയം ചിലവഴിക്കാൻ സാധിക്കും. ഹോബികൾക്കായും സാംസ്കാരിക പ്രവർത്തനങ്ങൾക്കായും ജനങ്ങൾക്ക് കൂടുതൽ സമയം ആവശ്യമാണെന്ന് ഞാൻ വിശ്വസിക്കുന്നു. സന മരീൻ പറഞ്ഞു.
 
പ്രധാനമന്ത്രിയാകും മുൻപ് ഫിൻലാൻഡിലെ ഗതാഗത മന്ത്രിയായിരുന്നു സന. തൊഴിലാളികളുടെ ഉത്പാദനക്ഷമതയും, ഗവൺമെന്റും തൊഴിലാളികളും തമ്മിലുള്ള ബന്ധം വർധിപ്പിക്കുന്നതിനും പ്രവർത്തി ദിവസങ്ങളിലും. തൊഴിൽ സമയത്തിലും കുറവ് വരുത്തണം എന്ന് സന മരീൻ നേരത്തെ തന്നെ ശുപാർശ ചെയ്തിരുന്നു. പ്രധാനമന്ത്രിയുടെ നിലപാടിനെ മന്ത്രിസഭയും ജനങ്ങളും സ്വാഗതം ചെയ്തുകഴിഞ്ഞു.  

അനുബന്ധ വാര്‍ത്തകള്‍

Next Article