ഫിഫ മുന്‍ ഒഫീഷ്യലുകള്‍ക്കെതിരെ ഇന്റര്‍പോള്‍ റെഡ്‌കോര്‍ണര്‍ നോട്ടീസ്

Webdunia
ബുധന്‍, 3 ജൂണ്‍ 2015 (16:12 IST)
അഴിമതി കേസില്‍ പ്രതികളായ ഫിഫ മുന്‍ ഒഫീഷ്യലുകള്‍ക്കെതിരെ ഇന്റര്‍പോള്‍ റെഡ്‌കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചു. എക്‌സിക്യുട്ടീവ് മെമ്പര്‍ ജാക് വാര്‍ണര്‍, നിക്കോളാസ് ലിയോസ് എന്നിവരെയാണ് കൊടുംകുറ്റവാളികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ഇവര്‍ക്കെതിരെ രാജ്യന്തര തലത്തില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

ഫിഫ മുന്‍ വൈസ് പ്രസിഡന്റാണ് വാര്‍ണര്‍. ഇയാര്‍ വെനസ്വേലയില്‍ ഉണ്ടെന്നാണ് സൂചന. മുന്‍ എക്‌സിക്യൂട്ടീവ് അംഗമായ ലിയോസ് പരാഗ്വയില്‍ വീട്ടുതടവിലാണെന്നും റിപ്പോര്‍ട്ടുണ്ട്. യുഎസ് ഏജന്‍സി അന്വേഷിക്കുന്ന 150 മില്യണ്‍ ഡോളറിന്റെ അഴിമതിക്കേസില്‍ ഇവര്‍ക്ക് പങ്കുണ്ടെന്ന് വ്യക്തമായിരുന്നു.

നാല് സ്‌പോര്‍ട്‌സ് മാര്‍ക്കറ്റിംഗ് കമ്പനികള്‍ക്കെതിരെയും നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.  കഴിഞ്ഞ ദിവസം ഫിഫ ഒഫീഷ്യല്‍സ് താമസിക്കുന്ന സൂറിച്ചിലെ ഹോട്ടല്‍ റെയ്ഡ് ചെയ്ത് എഫ്.ബി.ഐ പത്തോളം പേരെ അറസ്റ്റ് ചെയ്തിരുന്നു.