രാഷ്ട്രീയ പരസ്യങ്ങളെ തടയാനൊരുങ്ങി ഫോസ്ബുക്ക്. നവംബറില്‍ അമേരിക്കയില്‍ നടക്കാനിരിക്കുന്ന തെരെഞ്ഞെടുപ്പിനെ മുന്നില്‍ കണ്ടാണ് ഫേസ്ബുക്കിന്റെ തീരുമാനം. ഇത്തരം മീഡിയ പരസ്യങ്ങളിലൂടെ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വിദേശ ശക്തികള്‍ക്ക് ഇടപെടാന്‍ കഴിഞ്ഞുവെന്ന് വിമര്‍ശനം നേരിട്ട പശ്ചാത്തലത്തിലാണ് ഫേസ്ബുക്കിന്റെ തീരുമാനം.
എന്നാല്‍ ഇത്തരമൊരു നടപടി ഫേസ്ബുക്ക് വഴിയുള്ള പ്രതിഷേധങ്ങള്‍ക്ക് തടസമാകുമോയെന്നും ഫേസ്ബുക്ക് ആശങ്കപ്പെടുന്നുണ്ട്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഇതുവരെയും ഉണ്ടായിട്ടില്ലെന്നും ഫേസ്ബുക്ക് വ്യക്തമാക്കി.