കാറിനുള്ളിൽ വച്ച് സിഗററ്റിന് തീകൊളുത്തി; കാർ പൊട്ടിത്തെറിച്ചു; ഡ്രൈവർ അദ്ഭുതകരമായി രക്ഷപ്പെട്ടു

തുമ്പി ഏബ്രഹാം

ബുധന്‍, 18 ഡിസം‌ബര്‍ 2019 (08:38 IST)
കാറിനുളളില്‍ സിഗരറ്റ് കത്തിച്ചത് മാത്രമേ ഡ്രൈവര്‍ക്ക് ഓർമയുള്ളൂ. പിന്നെ തീയും പുകയും പൊട്ടിത്തെറിയുമായിരുന്നു. ഡ്രൈവർ അദ്ഭുതകരമായി രക്ഷപ്പെട്ടു. അതേസമയം കാര്‍ പൊട്ടിത്തെറിച്ചു.
 
പുക ഉയരുന്നത് കണ്ട് ഡ്രൈവര്‍ തത്ക്ഷണം ഓടിമാറുകയായിരുന്നു. കാറിനുളളില്‍ അമിതമായി എയര്‍ ഫ്രഷ്‌നര്‍ സ്പ്രേ ചെയ്തതാണ് പൊട്ടിത്തെറിക്ക് കാരണമെന്ന് പൊലീസ് പറയുന്നു.
 
ബ്രിട്ടണില്‍ ശനിയാഴ്ച വൈകിട്ടാണ് സംഭവം. വെസ്റ്റ് യോർക് ഷെയറില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറാണ് പൊട്ടിത്തെറിച്ചത്. കാറിന്റെ വിന്‍ഡ് സ്‌ക്രീന്‍ അടക്കം തകര്‍ന്നു. ഈസമയം കാറിന്റെ അരികില്‍ ഉണ്ടായിരുന്ന കാര്‍ ഉടമ നിസാര പരിക്കുകളോടെ അദ്ഭുതകരമായാണ് രക്ഷപ്പെട്ടതെന്ന് പൊലീസ് പറയുന്നു.
 
പൊട്ടിത്തെറിയുടെ ആഘാതം സമീപത്തെ കെട്ടിടങ്ങളിലും അനുഭവപ്പെട്ടു. പുക ഉയരുന്നത് കണ്ട് ആപത്ത് തിരിച്ചറിഞ്ഞ കാര്‍ ഉടമ ഓടി മാറുകയായിരുന്നു. കാറില്‍ അമിതമായ തോതില്‍ എയര്‍ ഫ്രഷ്‌നര്‍ സ്പ്രേ ചെയ്തിരുന്നു. അപകടം മനസ്സിലാക്കാതെ കാറിനുളളില്‍ വച്ച് സിഗരറ്റ് കത്തിച്ചതാണ് പൊട്ടിത്തെറിക്ക് കാരണമെന്ന് പൊലീസ് പറയുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍