ചൈനാവിരുദ്ധ പ്രക്ഷോഭങ്ങൾക്കിടെ ഹോങ്കോങ്ങിൽ പോലീസിനെ പിന്തുണച്ച് റാലി

അഭിറാം മനോഹർ

തിങ്കള്‍, 16 ഡിസം‌ബര്‍ 2019 (17:38 IST)
ഹോങ്കോങ്ങിൽ രൂക്ഷമായി തുടരുന്ന ചൈനാവിരുദ്ധപ്രക്ഷോഭങ്ങൾക്കിടെ പോലീസിനെ പിന്തുണച്ച് ആയിരങ്ങളുടെ റാലി.ഭരണഗൂഡത്തെ അനുകൂലിച്ച് തെരുവിലിറങ്ങിയ ഈ ജനങ്ങൾ പോലീസിനെ വീരനായകരായും പ്രക്ഷോഭകരെ ഭീകരരായും ചിത്രീകരിച്ചു മുദ്രാവാക്യങ്ങൾ മുഴക്കി.
 
എന്നാൽ ഹോങ്കോങ്ങിന്റെ മറ്റു ഭാഗങ്ങളിൽ ചൈനീസ് വിരുദ്ധപ്രക്ഷോഭങ്ങൾ ശക്തമായി തന്നെ തുടരുകയാണ്.പോലീസുമായി സമരക്കാർ പലയിടങ്ങളിലും ഏറ്റുമുട്ടി. ഹോങ്കോങ്ങ് ഭരണാധികാരിയായ കാരി ലാം ഈയാഴ്ച അവസാനത്തോടെ ബീജിങ് സന്ദർശിക്കന്മെന്ന് റിപ്പോർട്ടുകളുണ്ട്.  പ്രക്ഷോഭം കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് ചർച്ച നടത്താനാണ് സന്ദർശനം.
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍