പൌരന്മാരാരുമില്ലാത്ത പുതിയ കുഞ്ഞന്‍ രാജ്യം യൂറോപ്പില്‍ പിറന്നു, പേര് എന്‍ക്ലാവ
തിങ്കള്‍, 18 മെയ് 2015 (13:59 IST)
യൂറോപ്യന്‍ ഭൂഖണ്ഡത്തില്‍ വലിപ്പത്തില്‍ ഏറ്റവും ചെറുത് എന്ന് അറിയപ്പെട്ടേക്കാവുന്ന് പുതിയ രാജ്യന്‍ പിറന്നു. എന്‍ക്ലാവ എന്ന് പേരിട്ട പുതിയ രാജ്യത്ത് പക്ഷെ പൌരന്മാരാരുമില്ല. 93 ചതുരശ്ര മീറ്റര്‍ മാത്രം വിസ്‌തീര്‍ണമുളളതാണ് എന്‍ക്ലാവ. അതായത് കഴ്ടിച്ച് ഒരു അടുക്കളത്തോട്ടത്തിന്റെ മാത്രം വലിപ്പം. പക്ഷെ പുതിയ രാജ്യം തര്‍ക്ക പ്രദേശമാണ്. സ്ലൊവേനിയയും ക്രയേഷ്യയും അവകാശം ഉന്നയിക്കുന്ന, എന്നാല്‍ ഇരു രാജ്യങ്ങളുടേതുമല്ലാത്ത പ്രദേശമാണ് പുതിയ രാജ്യം. പിയറ്റര്‍ വാവ്‌റന്‍കിവിസ് എന്ന യുവാവും കൂട്ടുകാരും ചേര്‍ന്നാണ് രാജ്യം ഉണ്ടാക്കിയത്.
പുതിയ രാജ്യത്തിന് അന്താരാഷ്‌ട്ര തലത്തില്‍ അംഗീകാരം ലഭിക്കുമോ എന്ന് കാത്തിരുന്ന് കാണേണ്ട കാര്യമാണ്. നിലവില്‍ രാജ്യത്ത് പൗരന്‍മാര്‍ ആരുമില്ല. എന്നാല്‍ ഇതിനോടകം 5,000 പേര്‍ ഹോണററി പൗരത്വത്തിനു വേണ്ടി അപേക്ഷ നല്‍കിയിട്ടുണ്ട്. സ്വയം പ്രഖ്യാപിത രാജ്യമായ എന്‍ക്ലാവയ്ക്ക് ഐക്യരാഷ്ട്ര സംഘടനയുടെ അംഗീകാരം ലഭിക്കുന്ന കാര്യത്തില്‍ സംശയമാണ്. മറ്റ് യൂറോപ്യന്‍ രാജ്യങ്ങളും ഇതിനെ അംഗീകരിക്കാന്‍ വഴിയില്ല. എന്നിരുന്നാലും പുതിയ രാജ്യത്തിനായി ഭരണഘടനയൊക്കെ അണിയറയില്‍ തയ്യാറായിക്കൊണ്ടിരിക്കുകയാണ്.
എന്നാല്‍ പുതിയ രാജ്യത്ത് നികുതി ഉണ്ടായിരിക്കുകയില്ല എന്നാണ് അറിയാന്‍ കഴിഞ്ഞിരിക്കുന്നത്. നികുതിയില്ലാത്ത രാജ്യത്ത് തീവ്രവാദബന്ധമില്ലാത്ത, കുറ്റവാളികളല്ലാത്ത, ലോകത്തിന്റെ ഏതു ഭാഗത്തുളളവര്‍ക്കും പൗരത്വമെടുക്കാന്‍ സാധിക്കും. എല്ലാവര്‍ക്കും അഭിപ്രായ സ്വാതന്ത്ര്യമുണ്ടായിരിക്കും, സൗജന്യ വിദ്യാഭ്യാസം നല്‍കുമെന്നും രാജ്യത്തിന്റെ സൃഷ്‌ടാക്കള്‍ പറയുന്നു.ഇംഗ്ലീഷ്, പോളിഷ്, സ്ലൊവേനിയന്‍, ക്രയേഷ്യന്‍ എന്നിവയ്‌ക്ക് പുറമേ ചൈനീസ്‌മാന്‍ഡാരിനും പുതിയ രാജ്യത്തിന്റെ ഔദ്യോഗിക ഭാഷയായി അംഗീകരിച്ചിട്ടുണ്ട്.