യൂറോ കപ്പ്: ലോകകിരീടത്തിന്റെ വമ്പുമായെത്തിയ ജർമനി പുറത്ത്, ഫൈനലിൽ ഫ്രാൻസും പോർച്ചുഗലും

Webdunia
വെള്ളി, 8 ജൂലൈ 2016 (07:36 IST)
സെമി ഫൈനൽ വരെ ജർമനിക്ക് ആത്മവിശ്വാസം കൂടുതലായിരുന്നു അതുതന്നെയാകം ലോകചാംമ്പ്യന്മാരായ അവരുടെ തോൽവിക്ക് കാരണവും. എതിരില്ലാത്ത രണ്ടു ഗോളിനാണ് ഫ്രാൻസ് സെമിയിൽ ജർമനിയെ പൊളിച്ചടുക്കിയത്. ആതിഥേയരായ ഫ്രാൻസിന് വിജയം സമ്മാനിച്ചത് അന്റോണിയോ ഗ്രിസ്മാന്റെ ഇരട്ട ഗോളുകളാണ്.
 
ക്വാർട്ടറിൽ ഐസ്‌ലൻഡിനെതിരെ കളിച്ച അതേ കളിയാണ് ഫ്രാൻസ് ജർമനിക്കെതിരേയും കളിച്ചത്. തന്ത്രം വിജയിക്കുകയും ചെയ്തു. ആഞ്ഞടിച്ചതിനോടൊപ്പം പ്രതിരോധിക്കുകയും ചെയ്തപ്പോൾ ജർമനി ഫ്രാൻസിനോട് മുട്ടുമടക്കുകയായിരുന്നു. വെയ്‌ൽസിനെ സെമിയിൽ തോൽപ്പിച്ച പോച്ചുഗലും ഫ്രാൻസും തമ്മിലാണ് ഫൈനൽ. ഇവരിൽ ഏതു ടീം കപ്പ് നേടുമെന്ന കാര്യം പ്രവചനാതീതം. 
 
Next Article