ഹാഗിയ സോഫിയ പള്ളി: തുർക്കിക്കെതിരെ വിമർശനവുമായി യൂറോപ്യൻ യൂണിയൻ

Webdunia
ചൊവ്വ, 14 ജൂലൈ 2020 (11:12 IST)
ഇസ്‌താംബൂളിലെ മ്യൂസിയമായിരുന്ന ഹാഗിയ സോഫിയ വീണ്ടും പള്ളിയാക്കി മാറ്റിയ തുർക്കി ഭരണഗൂഡത്തിന്റെ നടപടിക്കെതിരെ പ്രതികരണവുമായി യൂറോപ്യൻ യൂണിയൻ. ശക്തമായ ഭാഷയിലാണ് യൂണിയൻ തുർക്കിക്കെതിരെ വിമർശനമുന്നയിച്ചത്.
 
കോ​​​​വി​​​​ഡ്-19 മ​​​​ഹാ​​​​മാ​​​​രി മൂ​​​​ല​​​​മു​​​​ണ്ടാ​​​​യ വ​​​​ലി​​​​യ ഇ​​​​ട​​​​വേ​​​​ള​​​​യിൽ ഹാഗിയ സോഫിയയെ തുർക്കി പള്ളിയാക്കിയതിനെയും തുർക്കി മെ​​​​ഡി​​​​റ്റ​​​​റേ​​​​നി​​​​യ​​​​നി​​​​ൽ നടത്തുന്ന പ്ര​​​​കൃ​​​​തി​​​വാ​​​​ത​​​​ക പ​​​​ര്യ​​​​വേ​​​​ക്ഷണത്തെയും ഇ‌യു വിമർശിച്ചു. തുർക്കിയുടെ ​​​​നട​​​​പ​​​​ടി മ​​​​ത​​സ​​​​മൂ​​​​ഹ​​​​ങ്ങ​​​​ൾ ത​​​​മ്മി​​​​ൽ വി​​​​വേ​​​​ച​​​​ന​​​​മു​​​​ണ്ടാ​​​ക്കുന്നതാണെന്നും യൂ​​​​റോ​​​​പ്യ​​​​ൻ യൂ​​​​ണി​​​​യ​​​​ൻ വി​​​​ദേ​​​​ശ​​​​കാ​​​​ര്യ​​​​മേ​​​​ധാ​​​​വി ജോ​​​​സ​​​​ഫ് ബോറൽ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article