രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഒമ്പതുലക്ഷം കടന്നു, 24 മണിക്കൂറിനിടെ 553 മരണം

Webdunia
ചൊവ്വ, 14 ജൂലൈ 2020 (10:15 IST)
രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഒമ്പതുലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 28,498 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 553 പേർക്ക് കൊവിഡ് മൂലം ജീവൻ നഷ്ടപ്പെടുകയും ചെയ്‌തു.
 
ഇതുവരെ രാജ്യത്ത് 9,06,752 കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്. ഇതിൽ 3,11,565 എണ്ണം സജീവ കേസുകളാണ്. 5,71,460 പേര്‍ രോഗമുക്തി നേടി. 23,727 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ച് ജീവൻ നഷ്ടമായത്.മഹാരാഷ്ട്ര, തമിഴ്‌നാട്, ഡല്‍ഹി എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ളത്.
 
മഹാരാഷ്ട്രയിൽ 2,60,924 പേർക്കാണ് രോഗം ബാധിച്ചത്. 10,482 പേർ മഹാരാഷ്ട്രയിൽ മാത്രം മരിച്ചു.1,44,507 പേര്‍ രോഗമുക്തി നേടിയപ്പോള്‍ 1,05,935 പേര്‍ ചികിത്സയില്‍ തുടരുകയാണ്. തമിഴ്‌നാട്ടിൽ 1,42,798 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 2,032 പേര്‍ മരിച്ചു. 92,567 പേരാണ് രോഗമുക്തി നേടിയത്. നിലവില്‍ 48,199 പേര്‍ ചികിത്സയിലാണ്. 
 
ഡൽഹിയിൽ 1,13,740 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 3,411 പേര്‍ മരിച്ചു. 91,312 രോഗമുക്തി നേടി. 19,017 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.

അനുബന്ധ വാര്‍ത്തകള്‍

Next Article