ഈജിപ്തിലെ മുസ്‌ലിം പള്ളിയിൽ ഭീകരാക്രമണം; മരണം 235 ആയി, 'അതിഭീകര' തിരിച്ചടി ഉറപ്പെന്ന് പ്രസിഡന്റ്

ശനി, 25 നവം‌ബര്‍ 2017 (07:23 IST)
ഈജിപ്തിന്റെ ചരിത്രത്തിൽ ഏറ്റവും ഭീകരമായ ഭീകരാക്രമണമാണ് സിനായ് പ്രവിശ്യയിലെ മുസ്‌ലിം പള്ളിയിൽ ഇന്നലെയുണ്ടായത്. ഭീകരാക്രമണത്തിൽ ഇതുവരെ 235 പേർ കൊല്ലപ്പെട്ടതായി സ്ഥിരീകരണം. നൂറിലേറെ പേര്‍ക്ക് പരുക്കേറ്റു.
 
ഈജിപ്തിലെ വടക്കൻ സിനായിലെ അൽ റൗഡ പള്ളിയിൽ വെള്ളിയാഴ്ച പ്രാർഥനയ്ക്കിടെയാണ് ബോംബ് സ്ഫോടനവും വെടിവയ്പ്പും നടന്നത്. ആക്രമണത്തിനു പിന്നാലെ അടിയന്തര യോഗം വിളിച്ച ഈജിപ്ത് പ്രസിഡന്റ് അബ്ദൽ ഫത്ത അൽ സിസി മൂന്നു ദിവസത്തെ ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചു. ഭീകരർക്ക് സൈന്യം ‘അതിഭീകര’ തിരിച്ചടി നൽകുമെന്നും പ്രസിഡന്റ് പറഞ്ഞു
 
നാല് വാഹനങ്ങളിലായി എത്തിയ ഭീകരർ വിശ്വാസികൾക്കു നേരെ വെടിയുതിർക്കുകയായിരുന്നു. സ്ഫോടനം നടത്തിയ ശേഷമാണ് വെടിവെയ്പ്പ് നടന്നത്. പ​രിഭ്രാന്തരായി ചിതറിയോടിയ ആളുകളെ ഭീകരർ‌ വെടിവച്ചുവീഴ്ത്തി. സുരക്ഷാസേനയെ പിന്തുണയ്ക്കുന്നവരെ ലക്ഷ്യമിട്ടുള്ള ആക്രമണമായിരുന്നു ഇതെന്നാണ് വിവരം. 
 
ഭീകരവാദം ശക്തമായിക്കൊണ്ടിരിക്കുന്ന ഈജിപ്തിൽ, സർക്കാർ കർശന നടപടികൾ സ്വീകരിച്ചുവരുന്നതിനിടെയാണ് ഈ ആക്രമണം നടന്നത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. സ്ഥി​തി​ഗ​തി​ക​ള്‍ വി​ല​യി​രു​ത്താ​ന്‍ പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ള്‍ ഫ​ത്താ അ​ല്‍ സി​സി ഉ​ന്ന​ത​ത​ല യോ​ഗം വി​ളി​ച്ചി​ട്ടു​ണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍