നാല് വാഹനങ്ങളിലായി എത്തിയ ഭീകരർ വിശ്വാസികൾക്കു നേരെ വെടിയുതിർക്കുകയായിരുന്നു. സ്ഫോടനം നടത്തിയ ശേഷമായിരുന്നു വെടിവയ്പ് നടന്നത്. പരിഭ്രാന്തരായി ചിതറിയോടിയ ആളുകളെ ഭീകരർ വെടിവച്ചുവീഴ്ത്തി. സുരക്ഷാ സേനയെ പിന്തുണയ്ക്കുന്നവരെ ലക്ഷ്യമിട്ടുള്ള ആക്രമണമായിരുന്നു ഇതെന്നാണ് വിവരം.
ഭീകരവാദം ശക്തമായിക്കൊണ്ടിരിക്കുന്ന ഈജിപ്തിൽ, സർക്കാർ കർശന നടപടികൾ സ്വീകരിച്ചുവരുന്നതിനിടെയാണ് ഈ ആക്രമണം നടന്നത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പ്രസിഡന്റ് അബ്ദുള്‍ ഫത്താ അല്‍ സിസി ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്.