ഈജിപ്തിലെ സിനായ് പ്രവിശ്യയിലെ മുസ്‌ലിം പള്ളിയിലുണ്ടായ ഭീകരാക്രമണത്തിൽ 150ലേറെ പേര്‍ കൊല്ലപ്പെട്ടു. നൂറിലേറെ പേര്‍ക്ക് പരുക്കേറ്റു. ഈജിപ്തിലെ വടക്കൻ സിനായിലെ അൽ റൗഡ പള്ളിയിൽ വെള്ളിയാഴ്ച പ്രാർഥനയ്ക്കിടെയാണ് ബോംബ് സ്ഫോടനവും വെടിവയ്പ്പും നടന്നത്.
ഭീകരവാദം ശക്തമായിക്കൊണ്ടിരിക്കുന്ന ഈജിപ്തിൽ, സർക്കാർ കർശന നടപടികൾ സ്വീകരിച്ചുവരുന്നതിനിടെയാണ് ഈ ആക്രമണം നടന്നത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പ്രസിഡന്റ് അബ്ദുള്‍ ഫത്താ അല്‍ സിസി ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്.