എബോള: മരണം 4922, എട്ടു രാജ്യങ്ങളില്‍ എബോളയെത്തി

Webdunia
ഞായര്‍, 26 ഒക്‌ടോബര്‍ 2014 (13:32 IST)
ലോകത്തില്‍ എബോള രോഗം ബാധിച്ചു മരിച്ചവരുടെ എണ്ണം 4922 ആയതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കി. ഗിനി, സിയറ ലിയോണ്‍, ലൈബീരിയ എന്നീ രാജ്യങ്ങളിലായി 4912 മരണങ്ങളുണ്ടായി. ഈ രാജ്യങ്ങളിലാണ് കൂടുതല്‍ പേര്‍ മരിച്ചതെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.

എട്ടു രാജ്യങ്ങളില്‍ 10,141 പേര്‍ക്കു രോഗബാധയുണ്ടായതിലാണ് മരണ സംഖ്യ ഉയരാന്‍ കാരണമായത്. എബോള ഡിസംബര്‍ പകുതിയോടെ ലോകത്ത് വന്‍ തോതില്‍ പടരുമെന്ന് യുഎസിലെ യേല്‍ സര്‍വകലാശാലയിലെ ശാസ്ത്രജ്ഞര്‍ അറിയിച്ചിരുന്നു. ഡിസംബര്‍ പകുതിയോടെ മോണ്‍ടെറാഡോയില്‍ മാത്രം മരണസംഖ്യ 90,122 ആകാമെന്നാണ് കരുതുന്നത്.

മാലിയില്‍ രണ്ടുവയസ്സുകാരിക്കാണു രോഗബാധയുണ്ടായത്. ലോകാരോഗ്യ സംഘടനയുടെ മൂന്നു വിദഗ്ധര്‍ മാലിയിലുണ്ട്. നാലുപേരെ കൂടി ഉടന്‍ അയയ്ക്കും. ഈ പെണ്‍കുട്ടിയുമായി ഇടപഴകിയ 43 പേര്‍ നിരീക്ഷണത്തിലാണ്. പശ്ചിമ ആഫ്രിക്കയിലെ എബോള ചികില്‍സാ-പ്രതിരോധ നടപടികള്‍ക്കായി 100 കോടി യൂറോ സഹായം നല്‍കാന്‍ യൂറോപ്യന്‍ യൂണിയന്‍ തീരുമാനിച്ചു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.