എബോള വൈറസ് ലോകസുരക്ഷയ്ക്ക് ഭീഷണിയെന്ന് ബരാക് ഒബാമ

ബുധന്‍, 17 സെപ്‌റ്റംബര്‍ 2014 (09:30 IST)
പശ്ചിമാഫ്രിക്കയില്‍ പടര്‍ന്നുപിടിച്ച എബോള വൈറസ് ലോകസുരക്ഷയ്ക്ക് ഭീഷണിയാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ. എബോളയെ നേരിടുന്നതിനായി 500 മില്യണ്‍ ഡോളറിന്റെ പദ്ധതികള്‍ ഒബാമ പ്രഖ്യാപിച്ചു.
 
പശ്ചിമാഫ്രിക്കയിലെ ആരോഗ്യപ്രവര്‍ത്തകരെ സഹായിക്കാനായി മൂവായിരം സൈനികരെ അയയ്ക്കും. എബോള വൈറസ് പടരുന്നത് നിയന്ത്രണവിധേയമല്ലെന്നും കൂടുതല്‍ മോശം അവസ്ഥയിലേക്കാണ് പോകുന്നതെന്നും അമേരിക്കയിലെ ഉന്നത ആരോഗ്യ ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം ഒബാമ വ്യക്തമാക്കി.
 
പശ്ചിമാഫ്രിക്കയില്‍ 2,400 ഓളം പേര്‍ എബോള ബാധിച്ച് മരിച്ചതായാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍.
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍