വേള്‍ഡ് ട്രേഡ് സെന്ററിന്റെ വാര്‍ഷിക ദിനത്തിലും വൈറ്റ് ഹൗസ് ഞെട്ടി

വെള്ളി, 12 സെപ്‌റ്റംബര്‍ 2014 (12:01 IST)
വേള്‍ഡ് ട്രേഡ് സെന്ററിന്റെ പതിമ്മൂന്നാം വാര്‍ഷിക ദിനമായ ഇന്നലെയും അമേരിക്കന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഞെട്ടിപ്പോയി. അമേരിക്കന്‍ പ്രസിഡന്റ് ബറാക്ക് ഒബാമയുടെ വസതിയായ വൈറ്റ് ഹൗസിനുളളിലേക്ക് അജ്ഞാതന്‍ മതില്‍ ചാടികടന്നതാണ് സുരക്ഷാ ഉദ്യോഗസ്ഥരെ വെട്ടിലാക്കിയത്.

ഉടന്‍ തന്നെ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇയാളെ പിടികൂടുകയും ചെയ്തു. ഇയാളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തു വരുകയാണ്. ചാടികടന്ന ആളെകുറിച്ചുളള വിവരങ്ങള്‍ അധികൃതര്‍ പുറത്ത് വിട്ടിട്ടില്ല.

അജ്ഞാതന്‍ വൈറ്റ് ഹൗസിനുളളിലേക്ക് പ്രവേശിച്ച സമയത്ത് ബറാക്ക് ഒബാമ അവിടെ ഉണ്ടായിരുന്നില്ല. വാഷിംഗ്ടണില്‍ 9/11 അക്രമണത്തിന്റെ ഓര്‍മ പുതുക്കുന്ന ഒരു പരുപാടിയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക