ഇറാഖിലേക്ക് ഓസ്ട്രേലിയയും സൈന്യത്തെ അയ്ക്കും

തിങ്കള്‍, 15 സെപ്‌റ്റംബര്‍ 2014 (11:16 IST)
ഐഎസ്സിനെതിരെ ഒന്നിക്കണമെന്ന അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ ആഹ്വാനത്തെ തുടര്‍ന്ന് ഓസ്ട്രേലിയയും അന്താരാഷ്ട്ര സഖ്യത്തിലേക്ക്. ഇറാഖിലേക്ക് 600 സൈനികരെയും ആയുധങ്ങളും യുദ്ധവിമാനങ്ങളും നല്‍കാനാണ് ഓസ്‌ട്രേലിയ തീരുമാനിച്ചിരിക്കുന്നത്.

400 വ്യോമസേനാംഗങ്ങളെയും 200 പ്രത്യേക സേനാംഗങ്ങളെയും യുഎഇയിലുള്ള അമേരിക്കന്‍ സൈനികകേന്ദ്രത്തിലേക്ക് അയയ്ക്കുമെന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ടോണി ആബട്ട് വ്യക്തമാക്കി. എന്നാല്‍ ഇറാഖിലെ പടക്കളത്തിലേക്ക് സൈന്യത്തെ വിന്യസിക്കുന്ന കാര്യം ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

എട്ട് സൂപ്പര്‍ ഫെറ്റര്‍ ജെറ്റുകള്‍, മുന്നറിയിപ്പ്-നിയന്ത്രണ വിമാനം, വായുവില്‍നിന്നുതന്നെ മറ്റു വിമാനങ്ങളില്‍ ഇന്ധനം നിറയ്ക്കാന്‍ കഴിയുന്ന വിമാനം എന്നിവയാണ്  ഐഎസ്സിനെതിരെ പോരാടാന്‍ ഓസ്ട്രേലിയ വിട്ടു നല്‍കുന്നത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക