‘എബോള‘ കൊന്നത് 8,153 ആളുകളെ

Webdunia
ബുധന്‍, 7 ജനുവരി 2015 (08:34 IST)
ലോകത്ത് എബോള രോഗത്തെത്തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 8,153 ആയതായി ലോകാരോഗ്യ സംഘടന. ഗിനിയ, ലൈബീരിയ, സിയാറ ലിയോണ്‍ എന്നിവിടങ്ങളിലാണ് കൂടുതല്‍ രോഗബാധിതര്‍. ലൈബീരിയയിലാണ് കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. 3,471 പേര്‍. 8,018 പേര്‍ ഇവിടെ എബോള രോഗത്തിന്റെ പിടിയിലാണ്. 
 
സിയാറ ലിയോണില്‍ 2,915-ഉം ഗിനിയയില്‍ 1,767 പേരും മരിച്ചു. 20,656 എബോള കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. മാലി, നൈജീരിയ, സെനഗല്‍, സ്‌പെയിന്‍, ബ്രിട്ടന്‍, അമേരിക്ക എന്നിവിടങ്ങളിലും എബോള രോഗം കണ്ടെത്തിയിട്ടുണ്ട്. 
 
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.