തുര്‍ക്കിയിലും സിറിയയിലുമുണ്ടായ ഭൂകമ്പത്തില്‍ പൊലിഞ്ഞത് 3800ലേറെ ജീവനുകള്‍

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 7 ഫെബ്രുവരി 2023 (09:12 IST)
തുര്‍ക്കിയിലും സിറിയയിലുമുണ്ടായ ഭൂകമ്പത്തില്‍ പൊലിഞ്ഞത് 3800ലേറെ ജീവനുകള്‍. തെക്ക് കിഴക്കന്‍ തുര്‍ക്കിയിലും വടക്കന്‍ സിറിയയിലുമാണ് ഭൂകമ്പം വന്‍ ദുരന്തം വിതച്ചത്. 7.8,7.6,6.0 തീവ്രതയുള്ള തുടര്‍ച്ചയായ മൂന്ന് ഭൂകമ്പങ്ങളാണ് ഉണ്ടായത്. 
 
ഭൂകമ്പസമയത്ത് മിക്കവരും ഉറക്കത്തിലായതാണ് ദുരന്തത്തിന്റെ തീവ്രത കൂടാന്‍ കാരണം. രണ്ടായിരം വര്‍ഷം പഴക്കമുള്ള ഗാസിയാന്‍ടെപ് കാസിലും ദുരന്തത്തില്‍ നിലംപൊത്തി. 

അനുബന്ധ വാര്‍ത്തകള്‍

Next Article