തുർക്കിയിൽ വീണ്ടും ഭൂചലനം 7.5 തീവ്രത: ആദ്യ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 1,400 കടന്നു

തിങ്കള്‍, 6 ഫെബ്രുവരി 2023 (19:20 IST)
ആയിരത്തോളം പേരുടെ മരണത്തിന് ഇടയാക്കിയ ഭൂചലനത്തിന് പിന്നാലെ തുർക്കിയിൽ വീണ്ടും ഭൂചലനം. 7.5 തീവ്രത അനുഭവപ്പെട്ട ഭൂചലനമാണ് 2 മില്യണോളം ജനസംഖ്യയുള്ള തെക്ക് കിഴക്കൻ നഗരമായ ഗാസിയാൻടൈപ്പിന് സമീപമുള്ള എകിനോസ് പട്ടണത്തിന് സമീപം അനുഭവപ്പെട്ടത്.
 
ആദ്യ ഭൂചലനവുമായി ഇതിന് ബന്ധമില്ലെന്നും ഇനിയും തുടർചലനമുണ്ടാകാമെന്നും തുർക്കിഷ് ദുരന്തനിവാരണ ഏജൻസി അറിയിച്ചു. തുർക്കിയിലും സിറിയയിലുമായി നടന്ന ആദ്യ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 1400 ആയി. രക്ഷാപ്രവർത്തനം തുടരുകയാണെന്നും മരണസംഖ്യ എത്രത്തോളം ഉയരുമെന്ന് അറിയില്ലെന്നും അദ്ദേഹം കൂട്ടിചേർത്തു. സിറിയയിൽ 560 പേർ മരിച്ചതായാണ് റിപ്പോർട്ട്.
 

BREAKING: A 3rd #earthquake just hit #Turkey 30 minutes ago, this time 7.5 on the Richter scale.
Drone footage: rescuers in Turkish cities search for earthquake survivors#turkiyeearthquake #earthquakes pic.twitter.com/noMPsP8cq5

— Rahul Sisodia (@Sisodia19Rahul) February 6, 2023

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍