ബലൂണ്‍ വെടിവച്ചിട്ടതിന് പകരം തിരിച്ചടിയുണ്ടാകുമെന്ന് അമേരിക്കയോട് ചൈന

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 6 ഫെബ്രുവരി 2023 (10:19 IST)
ബലൂണ്‍ വെടിവച്ചിട്ടതിന് പകരം തിരിച്ചടിയുണ്ടാകുമെന്ന് അമേരിക്കയോട് ചൈനയുടെ മുന്നറിയിപ്പ്. അത്‌ലാന്റിക് സമുദ്രത്തിന് മുകളിലാണ് ചൈനയുടെ ബലൂണ്‍ അമേരിക്ക വെടിവച്ചിട്ടത്. ജനുവരി 28നാണ് അമേരിക്കയുടെ ആകാശത്ത് ബലൂണ്‍ എത്തിയത്. 
 
ശനിയാഴ്ച ഉച്ചകഴിഞ്ഞ് യുദ്ധവിമാനങ്ങളിലെ ചെറിയ മിസൈല്‍ ഉപയോഗിച്ച് ബലൂണ്‍ തകര്‍ക്കുകയായിരുന്നു. ബലൂണിന്റെ അവശിഷ്ടങ്ങള്‍ക്കായുള്ള തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍