ഇന്തോനീഷ്യയില്‍ ഭൂചലനം; ജനങ്ങള്‍ തുറസായസ്ഥലത്ത് തമ്പടിച്ചു

Webdunia
വ്യാഴം, 4 ഫെബ്രുവരി 2016 (09:22 IST)
ഇന്തോനീഷ്യയിലെ തിമോര്‍ ദ്വീപില്‍ ഭൂചലനം. പുലര്‍ച്ചെയാണ് റിക്ടര്‍ സ്‌കെയിലില്‍ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. സുനാമി മുന്നറിയിപ്പില്ല. കുപാംഗ് പട്ടണത്തില്‍നിന്നു പതിനൊന്നു കിലോമീറ്റര്‍ വടക്കുമാറിയാണു പ്രഭവകേന്ദ്രം.

ഭൂചലനം ഉണ്ടായ ഉടന്‍ തന്നെ ജനങ്ങള്‍ പരിഭ്രാന്തരായി വീടുകളില്‍ നിന്ന് പുറത്തേക്ക് ഓടിയിറങ്ങുകയായിരുന്നു. പലരും തുറസായ സ്ഥലത്താണ് കഴിച്ചു കൂട്ടിയത്. തുടര്‍ ചലനങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. സുനാമി മുന്നറിയിപ്പില്ലാത്തതിനാല്‍ വലിയ ആശങ്കകള്‍ ഒന്നും നിലനില്‍ക്കുന്നില്ല. ജനങ്ങള്‍ ഭയക്കേണ്ട സാഹചര്യമില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.