ദേ വരുന്നു വീണ്ടും സൌരക്കൊടുങ്കാറ്റ്, വിനാശം താങ്ങാന്‍ സാധിക്കില്ലെന്ന് ഗവേഷകര്‍...!

Webdunia
ബുധന്‍, 19 ഓഗസ്റ്റ് 2015 (15:01 IST)
ലോകത്തിന് താങ്ങാന്‍ സാധിക്കാത്ത തരത്തിലുള്ള സൌരകൊടുങ്കാറ്റ് 2022ല്‍ ഭൂമിയേത്തേടിയെത്തുമെന്ന് ബഹിരാകാശ ഗവേഷകര്‍. 2012ലാണ്‌ അവസാനമായി സൗര കൊടുങ്കാറ്റ്‌ ഉണ്ടാകേണ്ടിയിരുന്നത്‌. എന്നാല്‍ അന്ന്‌ അത്ര വിനാശകരമായ സൗര കൊടുങ്കാറ്റ്‌ ഉണ്ടായില്ല. 2022ലും സമാനമായ ദുരന്തം ആവര്‍ത്തിക്കാനിടയുണ്ടെന്നും ശാസ്‌ത്രജ്‌ഞര്‍ പ്രവചിക്കുന്നു. ഇനിയൊരു സൗര കൊടുങ്കാറ്റ്‌ ഉണ്ടായാല്‍ അതിന്റെ വിനാശം താങ്ങാനാകില്ലെന്നും ശാസ്‌ത്രജര്‍ മുന്നറിയിപ്പ്‌ നല്‍കുന്നു.

സൗര കൊടുങ്കാറ്റിനെക്കുറിച്ച്‌ നിരന്തരം പഠനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന ശാസ്‌ത്രജ്‌ഞരാണ്‌ ഇത്‌ സംബന്ധിച്ച മുന്നറിയിപ്പ്‌ നല്‍കിയത്‌. സൗര കൊടുങ്കാറ്റിനെതിരെ മുന്നറിയിപ്പ്‌ നല്‍കി കഴിഞ്ഞ മാസം ബ്രിട്ടീഷ്‌ സര്‍ക്കാര്‍ കുറിപ്പ്‌ പുറത്തിറക്കിയത്‌ സംഭവത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു. സൗര കൊടുങ്കാറ്റ്‌ ഉണ്ടായാല്‍ ഉപഗ്രഹങ്ങളെ ബാധിക്കുകയും വാര്‍ത്താ വിതരണ സംവിധാനങ്ങള്‍ തകരാറിലാക്കുകയും ചെയ്യും. സൂര്യനെപ്പോലെ സൂര്യന്‌ സമാനമായ മറ്റ്‌ നക്ഷത്രങ്ങളില്‍ നിന്നും സൗര കൊടുങ്കാറ്റ്‌ പ്രതീക്ഷിക്കാമെന്നും പഠനങ്ങള്‍ വ്യക്‌തമാക്കുന്നു.

150 വര്‍ഷം മുതല്‍ 350 വര്‍ഷത്തിനിടയ്‌ക്കാണ്‌ സൗര കൊടുങ്കാറ്റുണ്ടാകുന്നത്‌. 1859ലാണ്‌ അവസാനമായി സൗര കൊടുങ്കാറ്റുണ്ടായത്‌. കാരിങ്‌ടണ്‍ ഇവന്റ്‌ എന്നാണ്‌ ഈ കൊടുങ്കാറ്റ്‌ അറിയപ്പെടുന്നത്‌. ഒരു സൌരകൊടുങ്കാറ്റില്‍ 1022 കെജെ ഊര്‍ജ്‌ജമാണ്‌ ഭൂമിയിലേക്ക്‌ പ്രവഹിക്കുക. ഹിരോഷിമ സ്‌ഫോടനത്തിന്റെ പത്ത്‌ ബില്യണ്‍ ഇരട്ടി ശക്‌തിക്ക്‌ തുല്യമാണ് ഇത്. 1859ലാണ്‌ ഇത്രയും ഊര്‍ജം ഭൂമിയിലേക്ക് പ്രവഹിച്ചത്. ഇതിലും വിനാശകരമായതാണ് വരാനിരിഒക്കുന്നതെന്നാണ് ഗവേഷകര്‍ പറയുന്നത്.

സൗര കൊടുങ്കാറ്റ്‌ ഉണ്ടാകുന്ന സമയത്ത്‌ ഭൂമി കാരിങ്‌ടണ്‍ പാതയിലൂടെ കടന്നു പോകും. ഈ സമയത്താണ്‌ സോളാര്‍ കൊടുങ്കാറ്റിന്‌ സാധ്യതയെന്ന്‌ നാസയിലെ ശാസ്‌ത്രജ്‌ഞര്‍ പറയുന്നു. നിലവിലെ പഠനങ്ങളുടെ അടിസ്‌ഥാനത്തില്‍ വൈകാതെ തന്നെ സൗര കൊടുങ്കാറ്റ്‌ ഉണ്ടാകുമെന്നാണ്‌ ശാസ്‌ത്രലോകം പ്രവചിക്കുന്നത്‌. ഈ സമയത്ത് ഭൂമി ഇരുട്ടിലായിപ്പോകുമെന്നാണ് ഗവേഷകര്‍ പറയുന്നത്.