ലൈംഗിക തൊഴിലാളികളുമൊത്ത് ട്രംപിന്റെ ക്രൂരമായ രതിലീല; പോണ്‍ വീഡിയോ നെറ്റിലെത്തുമോ ?

Webdunia
വെള്ളി, 13 ജനുവരി 2017 (19:35 IST)
നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ വളഞ്ഞു പിടിച്ച് റഷ്യ. ലൈംഗിക തൊഴിലാളികളുമൊത്തുള്ള ട്രംപിന്റെ ലൈംഗിക വീഡിയോകള്‍ റഷ്യയുടെ കൈവശമുണ്ടെന്ന് യുഎസ് രഹസ്യാനേഷണ വിഭാഗം മേധാവിയാണ് വ്യക്തമാക്കിയത്.

2013ല്‍ ട്രംപ് റഷ്യയില്‍ സന്ദര്‍ശനം നടത്തിയിരുന്നു. മോസ്‌കോയിലെ ആഡംബര ഹോട്ടലായ റിറ്റ്‌സ് കാള്‍ട്ടന്‍ ഹോട്ടലില്‍ താമസിച്ച നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ലൈംഗിക തൊഴിലാളികളെ മുറിയിലേക്ക് എത്തിക്കുകയും അവരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്യുന്നതിന്റെ സ്വകാര്യ വീഡിയോകളാണ് റഷ്യയുടെ കൈവശമുള്ളത്.

ലൈംഗികതയില്‍ അതീവ താല്‍പ്പര്യമുള്ള ട്രംപ് തീര്‍ത്തും മോശമായിട്ടാണ് കിടക്കയില്‍ ലൈംഗിക തൊഴിലാളികളോട് പെരുമാറുന്നത്. സെക്‍സിനിടെയില്‍ ഉപദ്രവിക്കുകയും ചെയ്യുന്ന രംഗങ്ങള്‍ വീഡിയോയില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. റഷ്യന്‍ സര്‍ക്കാരിന്റെ ചാരന്മാരാണ് ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്നാണ് നിഗമനം.

വീഡിയോ ദൃശ്യങ്ങള്‍ റഷ്യയുടെ കൈയിലുണ്ടെന്ന് യുഎസ് രഹസ്യാന്വേഷണ വിഭാഗം മേധാവി ട്രംപിനെ അറിയിച്ചതായും റിപ്പോര്‍ട്ടുണ്ട്. ട്രംപിന്റെ സാമ്പത്തിക വിവരങ്ങളും ഇതിനകം തന്നെ സ്വന്തമാക്കി.
Next Article