ഇന്ത്യ-ചൈന അതിർത്തിയിലെ സ്ഥിതി ഗുരുതരം: പ്രശ്‌നപരിഹാരത്തിനായി ശ്രമിക്കുന്നുവെന്ന് ട്രംപ്

Webdunia
ഞായര്‍, 21 ജൂണ്‍ 2020 (10:40 IST)
വാഷിങ്‌ടൺ: ഇന്ത്യയും ചൈനയും തമ്മിൽ ലഡാക്ക് അതിർത്തിയിൽ നടന്ന സംഘർഷത്തെ തുടർന്ന് മേഖലയിൽ സ്ഥിതി ഗുരുതരമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പ്രശ്‌നം ഗുരുതരമാണ്.ഇന്ത്യയോടും ചൈനയോടും അമേരിക്ക സംസാരിച്ചുവരികയാണ്.പ്രശ്‌നപരിഹാരത്തിനായി ഇരുരാജ്യങ്ങളേയും സഹായിക്കാൻ ശ്രമിക്കുകയാണെന്നും ട്രംപ് വ്യക്തമാക്കി.
 
അതേസമയം ഇന്ത്യൻ സേന നടത്തിയ പോരാട്ടത്തിൽ നാൽപതിലേറെ ചൈനീസ് സൈനികർ കൊല്ലപ്പെട്ടതായി കേന്ദ്രമന്ത്രി വികെ സിങ് പ്രതികരിച്ചു.

അനുബന്ധ വാര്‍ത്തകള്‍

Next Article