കാറില്‍ യാത്ര ചെയ്യുമ്പോള്‍ ട്രംപ് പണിയൊപ്പിച്ചു; വീഡിയോ വൈറല്‍

Webdunia
ബുധന്‍, 1 മാര്‍ച്ച് 2017 (19:17 IST)
വിവാദങ്ങളുടെ തോഴനായ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കാര്‍ യാത്രയ്ക്കിടെ പ്രസംഗം വായിച്ച് പഠിക്കുന്ന വീഡിയോ വൈറലാകുന്നു. അധികാരമേറ്റതിന് ശേഷം ആദ്യമായി അമേരിക്കന്‍ കോണ്‍ഗ്രസിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യുന്നതിനായി കാറില്‍ യാത്ര ചെയ്യുമ്പോഴാണ് ട്രംപ് പ്രസംഗം പഠിക്കാന്‍ ശ്രമിച്ചത്.

കനത്ത മഴയിലായിരുന്നു ഈ കാര്‍ യാത്ര. എന്നാല്‍, പുറത്തെ മഴപോലും ശ്രദ്ധിക്കാതെ പ്രസംഗിച്ച് പഠിക്കുന്ന ട്രംപിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി. ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ട്രോളന്മാര്‍ ട്രംപിനെതിരെ സോഷ്യല്‍ മീഡിയയില്‍ പരിഹാസം അഴിച്ചു വിട്ടു.

മെക്‌സിക്കന്‍ മതില്‍ നിര്‍മ്മിക്കുന്നതിനെ കുറിച്ചും കാന്‍സാസിലെ ആക്രമണത്തെ അപലപിച്ചുമുള്ള പ്രസംഗത്തിന് മുമ്പായിരുന്നു ട്രംപിന്റെ പ്രസംഗം.
Next Article