അമേരിക്കൻ പ്രസിഡൻറ് സ്ഥാനാർഥി ഹിലരി ക്ലിന്റനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിക്കുന്ന റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപ് സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ വാര്‍ത്ത വിവാദമായതിന് പിന്നാലെ സ്വന്തം മകളുടെ ശരീരത്തിന്റെ അഴക് വര്‍ണിച്ച ട്രംപിന്റെ റേഡിയോ അഭിമുഖങ്ങൾ സിഎൻഎൻ പുറത്തുവിട്ടു.
രണ്ടു ദശകങ്ങൾക്കിടയിലെ ട്രംപിന്റെ റേഡിയോ അഭിമുഖങ്ങൾ പരിശോധിച്ചശേഷം സിഎൻഎൻ പുറത്തുവിട്ട ഭാഗങ്ങളിലാണ് മകൾ ഇവാൻക ട്രംപിന്റെ ശരീരത്തെപ്പറ്റി ആവർത്തിച്ചുള്ള അനുചിത പരാമർശങ്ങൾ കണ്ടത്.
റേഡിയോ താരം ഹൊവാഡ് സ്റ്റേണുമായുള്ള 17 വർഷത്തെ റേഡിയോ സംഭാഷണങ്ങളിൽ ട്രംപ് സ്ത്രീവിരുദ്ധ പരാമർശങ്ങൾ നടത്തുന്നതു പതിവായിരുന്നെന്നും സിഎൻഎൻ റിപ്പോർട്ട് കണ്ടെത്തുന്നു.
അതിനിടെ ഹിലരി ക്ലിന്റനെതിരെ വ്യക്തിപരമായി അക്ഷേപിച്ച് ട്രംപ് രംഗത്തെത്തി. ക്ലിൻറൺ പിശാചാണെന്നും താൻ പ്രസിഡൻറായാൽ അവരെ ജയിലില്‍ അടയ്ക്കുമെന്നുമാണ് റിപ്പബ്ലിക്കൻ സ്ഥാനാർഥി വ്യക്തമാക്കിയത്.