ട്രംപ് കുടിയേറ്റ വിരുദ്ധനാണെന്ന് മാര്‍പ്പാപ്പ; പോപ്പ് മെക്‍സിക്കന്‍ സര്‍ക്കാരിന്റെ കളിപ്പാവയെന്ന് ട്രംപ്

Webdunia
വെള്ളി, 19 ഫെബ്രുവരി 2016 (08:52 IST)
റിപ്പബ്ളിക്കന്‍ പ്രസിഡന്‍റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ് കടുത്ത കുടിയേറ്റ വിരുദ്ധനാണെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ. അതിരുവിട്ട് സംസാരിക്കുന്ന ട്രംപ് ക്രിസ്‌ത്യാനിയല്ല. അഭയാര്‍ഥികള്‍ക്കു നേരെയുണ്ടാകുന്ന അനീതികള്‍ കണ്ടില്ലെന്ന് നടക്കാനാവില്ലെന്നും പോപ്പ് പറഞ്ഞു. അതേസമയം, മെക്സിക്കന്‍ സര്‍ക്കാരിന്റെ കളിപ്പാവയായിരി മാറി പോപ്പ് എന്നായിരുന്നു ട്രംപിന്റെ വിമര്‍ശം.

കുടിയേറ്റ നയങ്ങളാണ് പലരെയും അധോലോക പ്രവര്‍ത്തനങ്ങളിലേക്കും മയക്കുമരുന്ന് സംഘങ്ങളിലേക്കും നയിക്കുന്നത്. ഇതില്‍ അമേരിക്കയ്‌ക്കും മെക്‍സികോയ്‌ക്കും മാറി നില്‍ക്കാനാവില്ല. തൊഴിലാളികളെ അടിമകളാക്കുന്നവരെ ദൈവം വെറുതെവിടില്ല. കുടിയേറ്റ നയങ്ങളില്‍ പൊളിച്ചെഴുത്ത് ആവശ്യമാണെന്നും മാര്‍പ്പാപ്പ പറഞ്ഞു.

‘അനീതി യുവാക്കളെ ഭീകരതയിലേക്ക് നയിക്കുകയാണ്. അവര്‍ തോക്കിന്‍കുഴലുകളുടെ ഇരയാകുന്നു. അക്രമത്തിന്‍െറയും മയക്കുമരുന്നിന്‍െറയും വലയത്തില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോള്‍ അടിച്ചമര്‍ത്തലിനും ഉന്മൂലനത്തിനും ഇരകളാവുന്നു. അനീതിയുടെ ഇരകളാക്കപ്പെടുന്നവരില്‍ സ്ത്രീകളുമുണ്ട്’- പോപ്പ് പറഞ്ഞു.