ചെലവ് ചുരുക്കല്‍ നടപടി: അമേരിക്കയില്‍ ട്രംപ് ഭരണകൂടം നൂറുകണക്കിന് ശാസ്ത്രജ്ഞരെയും ഗവേഷകരെയും പിരിച്ചുവിടുന്നു

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 19 മാര്‍ച്ച് 2025 (11:43 IST)
ചെലവ് ചുരുക്കല്‍ നടപടിയുടെ ഭാഗമായി അമേരിക്കയില്‍ ട്രംപ് ഭരണകൂടം നൂറുകണക്കിന് ശാസ്ത്രജ്ഞരെയും ഗവേഷകരെയും പിരിച്ചുവിടുന്നു. പരിസ്ഥിതി സംരക്ഷണ ഏജന്‍സിയിലെ ഗവേഷകരെയും ശാസ്ത്രജ്ഞരെയുമാണ് പിരിച്ചുവിടുന്നത്. അന്തര്‍ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
 
ഇതിലൂടെ പരിസ്ഥിതി സംരക്ഷണ ഏജന്‍സിക്ക് നല്‍കുന്ന തുക വെട്ടിച്ചുരുക്കലാണ് ട്രംപിന്റെ ലക്ഷ്യം. നിലവില്‍ പരിസ്ഥിതി സംരക്ഷണം ഏജന്‍സിയില്‍ 17000 ജീവനക്കാരാണ് ഉള്ളത്. ഇവരില്‍ 65% ത്തോളം പേരെയും പിരിച്ചുവിടാനാണ് ട്രംപ് ഭരണകൂടം പദ്ധതിയിടുന്നത്. സംബന്ധിച്ച് ട്രംപ് നേരത്തെ സൂചന നല്‍കിയിരുന്നു.
 
മലിനീകരണം, ശുദ്ധജലം എന്നിവ ഉള്‍പ്പെടെയുള്ള പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്ന ഗവേഷണ വിഭാഗമാണ് ഇത്. പിരിച്ചുവിടലുകള്‍ ഏജന്‍സിയെ ഇല്ലാതാക്കുമെന്നുള്ള വിമര്‍ശനവും ശക്തമായി ഉയര്‍ന്നുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article