ഗാസയില്‍ ആക്രമണം നടത്തുന്നത് അമേരിക്കയുടെ സഹകരണത്തോടെ; ട്രംപിന് നന്ദി അറിയിച്ച് ഇസ്രായേല്‍

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 19 മാര്‍ച്ച് 2025 (11:32 IST)
ഗാസയില്‍ ആക്രമണം നടത്തുന്നത് അമേരിക്കയുടെ സഹകരണത്തോടെയാണെന്നും ഇതിന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് നന്ദി പറയുന്നുവെന്നും ഇസ്രായേല്‍ വക്താവ് ഡേവിഡ് മെന്‍സര്‍. നിര്‍ത്തല്‍ കരാറിന്റെ തീയതി കഴിഞ്ഞതോടെയാണ് ഇസ്രായേല്‍ ഗാസയില്‍ അതിരൂക്ഷമായ ആക്രമണം നടത്തിയത്. 
 
15 മാസത്തിലേറെയായി യുദ്ധം തുടരുകയാണ്. ഇതില്‍ തന്നെ ഭൂരിഭാഗം ആശുപത്രി സംവിധാനങ്ങളും തകര്‍ന്നതിനാല്‍ പരിക്കേറ്റവരെ ചികിത്സിക്കാന്‍ പ്രയാസമാണെന്ന് ജീവകാരുണ്യ സംഘടനയായ റെഡ് ക്രോസ് പറഞ്ഞു. അതേസമയം ഹമാസിന്റെ കൈയില്‍ ബന്ദികളാക്കപ്പെട്ട ഇസ്രയേലികളുടെ ബന്ധുക്കള്‍ നെതന്യാഹുവിനോട് ആക്രമണം നിര്‍ത്താന്‍ അഭ്യര്‍ത്ഥിച്ചു. ഇത് ബന്ധികളെ അപകടത്തില്‍ ആക്കുന്ന നടപടിയാണെന്നും ആരോപിച്ചു.

അനുബന്ധ വാര്‍ത്തകള്‍

Next Article