അമേരിക്കന്‍ സൈനിക നടപടി; സിറിയൻ രാസായുധ ആക്രമണത്തിനുള്ള തിരിച്ചടിയാണെന്ന് ട്രംപ്

Webdunia
വെള്ളി, 7 ഏപ്രില്‍ 2017 (10:25 IST)
സിറിയയില്‍ ബഷർ അൽ അസദ് ഭരണകൂടത്തിനു നേരെ അമേരിക്കയുടെ സൈനിക നടപടി. വിമാനങ്ങളിൽ നിന്ന് അൻപതോളം ടോമോഹാക് മിസൈലുകൾ വർഷിച്ചു. ഷായരാത് വ്യോമതാവളത്തിന് നേരെയാണ് യുഎസ് ആക്രമണം ഉണ്ടായത്. സംഭവത്തില്‍ എത്രത്തോളം നാശനഷ്ടമുണ്ടായെന്ന് വ്യക്തമല്ല. 
 
അതേസമയം സിറിയൻ സർക്കാർ രാസായുധ ആക്രമണം നടത്തിയതിനു പിന്നാലെയാണ് അമേരിക്കൻ നടപടി. സിറിയൻ ആക്രമണത്തിൽ എൺപതോളം പേർ കൊല്ലപ്പെട്ടിരുന്നു. എന്നാല്‍ സിറിയയിൽ നടത്തിയത് രാസായുധ ആക്രമണത്തിനുള്ള തിരിച്ചടിയാണെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അഭിപ്രായപ്പെട്ടു. ഈ തിരിച്ചടി ദേശീയ സുരക്ഷാ താൽപര്യത്തിന് ആവശ്യമായിരു എന്നാണ് ട്രംപ് വിശദമാക്കുന്നത്. 
 
കുടാതെ സിറിയൻ സർക്കാർ സാധാരണ ജനങ്ങൾക്ക് നേരെ രാസായുധം ഉപയോഗിച്ചത് ക്രൂരമായ പ്രവർത്തിയാണെന്നും അമേരിക്ക നീതിക്ക് വേണ്ടിയാണ് നിലകൊള്ളുകയെന്നും യുഎസ് പ്രസിഡന്റ് വ്യക്തമാക്കി. എന്നാല്‍ സിറിയയ്ക്കു നേരെ സൈനിക നടപടിയുണ്ടായേക്കുമെന്ന് യുഎസ് മുന്നറിയിപ്പ് നൽകിയിരുന്നു. സൈനിക നടപടിക്ക് മുന്നോടിയായി അന്തിമ കൂടിയാലോചനകള്‍ പെന്റഗണും വൈറ്റ്ഹൗസും തമ്മില്‍ നടത്തിയിരുന്നു. 
 
Next Article