ടെലികോം മേഖലയിലൊട്ടാകെ വന്‍ വിപ്ലവം സൃഷ്ടിച്ചു മുന്നേറിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍ റിലയന്‍സ് ജിയോ. ജിയോ നല്‍കിയിരുന്ന അണ്‍ലിമിറ്റഡ് ഓഫറുകള്‍ മൂന്നു മാസം വരെയാണ് വീണ്ടും നീട്ടിയിരിക്കുന്നത്. ടെലികോം മേഖലയില്‍ മാത്രമല്ല, ഡിറ്റിഎച്ച് മേഖലയിലും ചുവടുവെക്കാന്‍ ഒരുങ്ങുകയാണ് ജിയോ.
ജിയോയുടെ ഡാറ്റ ഓഫറുകള്‍ കൂട്ടിയതോടെ 4ജി സിം പലര്‍ക്കും ലഭിക്കാതെ പോകുന്ന സ്ഥിതിയാണ് നിലവിലുള്ളത്. എങ്കിലും ജിയോ ഇപ്പോളും സൗജന്യമായി സിമ്മുകള്‍ നല്‍കുന്നുണ്ട്. അത് ലഭ്യമാക്കാനായി ആദ്യം ഗൂഗിള്‍ പ്ലേസ്‌റ്റോറില്‍ നിന്നും 'My jio App' ഡൗണ്‍ലോഡ് ചെയ്തശേഷം 'My Jio App' ആപ്പ് ഇന്‍സ്‌റ്റോള്‍ ചെയ്യുക.
തുടര്‍ന്ന് വൈഫൈ, ഡാറ്റ കണക്ഷന്‍ ടേണ്‍ ഓഫ് ചെയ്യുക. മൈ ജിയോ ആപ്പ് ക്ലോസും ചെയ്യുക. പിന്നീട് വൈഫൈ കണക്ഷന്‍ ഓണ്‍ ചെയ്ത ശേഷം മൈ ജിയോ ആപ്പില്‍ നിന്നും ഗെറ്റ് ജിയോ സിം എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക. ഈ ഓപ്ഷന്‍ ക്ലിക്ക് ചെയ്ത ശേഷം നല്‍കിയ നിര്‍ദ്ദേശങ്ങള്‍ പാലിച്ചാല്‍ നിങ്ങളുടെ അടുത്തുളള ഷോറൂമില്‍ നിന്ന് സിം ലഭ്യമാകും.